താൾ:CiXIV258.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

യെശുക്രിസ്തുവുംഅപൊസ്തലർഎന്നപ്രെരിതന്മാരും

൧., ദാവിദ്പുത്രൻ

യഹൂദരാജാവായ ഹെരൊദാവിൻ നാളുകളിൽ മെല്കൊയ്മയും രൊ
മചക്രവൎത്തിയുമായ ഔഗുസ്തകൈസർ അവന്റെ പ്രജകളെ എണ്ണി
ച്ചാൎത്തുവാൻ കല്പനയയച്ചു- അതിന്നായി ഒരൊരൊ യഹൂദകുഡും
ബം ജന്മനഗരത്തിൽതന്നെ പൊകെണ്ടിവന്നതിൽ തച്ചപ്പണിക്കാര
നായ യൊസെഫ് മറിയ എന്ന കല്യാണസ്ത്രീയൊടു കൂടെ ഗലീലയിലെന
ചറത്തൂരിൽനിന്നു പുറപ്പെട്ടു ഇരുവരും ദാവിദ് വംശ്യന്മാരാകയാൽ
ബെത്ത്ലഹെം എന്ന കുലനഗരത്തിലെക്ക് യാത്രയാകയും ചെയ്തു- മരി
യ അന്നുതന്നെ വലിയവാഗ്ദത്തനിവൃത്തിക്കായി കാത്തുകൊണ്ടിരു
ന്നു അതാവിത് അല്പകാലം മുമ്പെ ഒരു ദൈവദൂതൻഅവൾ്ക്ക പ്രത്യ
ക്ഷനായി കന്യകഎങ്കിലും ദൈവാത്മാവിന്റെ ശക്തികൊണ്ടുനീ ഒരു
പുത്രനെ പ്രസവിക്കും അവന്നുയഹൊവഗൊത്രപിതാവായ ദാവിദി
ൻ സിംഹാസനം നിരന്തരമായിനല്കും എന്നുള്ള പ്രകാരം അറിയിച്ചിരു
ന്നു- ആയവസ്ഥഅവളെ വെൾപ്പാൻ നിശ്ചയിച്ച യൊസെഫും സംബന്ധി
നിയായഎലിശബയും ഭൎത്താവായ ജകൎയ്യ എന്ന ആചാൎയ്യനും മാത്രം
അറികഉണ്ടായിരുന്നു- ആവൎത്തമാനം മരിയെക്ക് അറിയിക്കുന്നതിന്നു
൬മാസം മുമ്പെ യഹൊവാലയത്തിൽ വെച്ചു ജകൎയ്യധൂപം കാട്ടുമ്പൊൾ
ആ ദൈവദൂതൻ തന്നെ അരികിൽ വന്നുഅവനൊടു വൃദ്ധഭാൎയ്യയി
ൽനിന്നു നിണക്ക ഒരുപുത്രൻ ഉണ്ടാകുംഎന്നു പറഞ്ഞു കുട്ടിയുടെ ഗുണവി
ശെഷങ്ങളെയും പ്രവൃത്തികളെയും അറിയിച്ചു അത്പൊലെതന്നെ
സംഭവിക്കയുംചെയ്തു- അനന്തരം യൊസെഫ് കൈസർ കല്പനപ്ര
കാരം മരിയയൊടുകൂടെ ബെത്ത്ലഹെമിൽ വന്നു പാൎത്തപ്പൊൾ അവ
ൾ ദൂതവചനം പൊലെഒരു പുത്രനെ പ്രസവിച്ചു ദാരിദ്ര്യം നിമിത്തം ജീ
ൎണ്ണവസ്ത്രം പുതെപ്പിച്ചുവഴിയമ്പലത്തിൽ വെറെ സ്ഥലം ഇല്ലായ്കയാൽ
ഒരാലവല്ലത്തിൽ കിടത്തി- അന്നുരാത്രിയിൽതന്നെ ബെത്ത്ലഹെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/149&oldid=192652" എന്ന താളിൽനിന്ന് ശേഖരിച്ചത്