താൾ:CiXIV258.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

സിക്കില്യവാസികൾ്ക്കും സമ്മതിച്ചുനല്കിയതിനാൽ രൊമപട്ടണം ഒരുരാജ്യ
മായി വൎദ്ധിച്ചു ലൊകം ഔഗുസ്തിന്റെ രാജ്യവും മഹാരൊമപട്ടണംരാ
ജധാനിയുമായി ഭവിച്ചു മുമ്പെത്ത വാഴ്ചകളൊക്കയും മുടിഞ്ഞുലൊ
കം മിക്കതും ഒർ ആളുടെ ഇഷ്ടം അനുസരിക്കയും ചെയ്തു-

൧൧൭., രൊമമാൎഗ്ഗഭെദങ്ങൾ ലയിച്ചുപൊയപ്രകാരം-

മെല്പറഞ്ഞതിനാൽ രൊമരാജ്യത്തിലെ ദെവന്മാർ എല്ലാവരും കപ്പി
തൊലിലെ ദ്യുപിതൃദൈവത്തിന്നും കൈസരിന്നും അധീനന്മാരായിവന്നു-
ഈ ഇരിവൎക്കും ദിവ്യമാനം കൊടുക്കാത്തവരെല്ലാവരും രാജ്യദ്രൊഹി
കളെന്നു വിധിഉണ്ടായി- എങ്കിലും പൂൎവ്വന്മാരുടെദെവകളിലെ വിശ്വാ
സം രൊമകുലീനന്മാരുടെ മനസ്സിൽ അക്കാലത്തു അറ്റുപൊയി- യവന
വിദ്യാമൎയ്യാദകൾ നടപ്പായിവന്ന സമയം മുതൽ യവനരൊമമാൎഗ്ഗങ്ങളും
ഇടകലൎന്നുവരികകൊണ്ടു കുൎയ്യൻ ദന്താതന്റെ കാലത്തിൽ നടന്നദെ
വാൎച്ചനലൊകാധിപന്മാരായ്വൎദ്ധിച്ചവൎക്കു നിസ്സാരവും മൂഢക്രിയയുമാ
യിതൊന്നി അതുവുമല്ലാതെസത്യദൈവത്തെഅറിയാതെദെവക െ
ള എല്ലാം നിരസിക്കുന്നയവനതത്വജ്ഞാനം പ്രമാണമായി വന്നതിനാ
ൽ പൂൎവ്വദെവകളുടെ അവസ്ഥ ക്രമത്താലെ നശിച്ചുപൊയി- പ്രജകൾദെ
വകളെ സെവിക്കുന്നതിൽനീരസം കാട്ടുവാൻ സമ്മതമില്ലായ്കകൊണ്ടു മ
നസ്സിൽ നിസ്സാരം എന്നുവെച്ചിട്ടും കുലീനന്മാരും ക്ഷെത്രങ്ങളിൽ പൊ
യി ജപങ്ങളെയും നെൎച്ചകളെയും കഴിച്ചു ഇങ്ങിനെ പൂൎവ്വന്മാരുടെ ആ
ചാരങ്ങൾ ക്ഷയിച്ചുപൊകും കാലം മിസ്രക്കാർ മുതലായ അന്യജാതി
കളുടെ ദെവസെവകൾ നടപ്പായിവന്നു വൃദ്ധമാലക്കാർ അവറ്റെ എ
ത്ര വിലക്കി എങ്കിലും പുതിയഭാഷയിൽ ദെവനെ അടുത്തുസെവിച്ചാ
ൽ ശുഭമുണ്ടാം എന്ന് അനെകജാതികൾ വിചാരിച്ചാചരിക്കയും ചെ
യ്തു- മഹാരൊമയിൽ നടപ്പായ്വന്നത് ക്രമത്താലെ ഒരൊദെശങ്ങ
ളിലും വ്യാപിച്ചു ഒരൊ ജാതിക്കാർ സ്വന്തദെവകളെ നീക്കികളഞ്ഞു
രൊമരുടെ ദ്യുപിതൃദെവനെയും ഔഗുസ്തുടെ ശ്രെയസ്സിനെയും സെ
വിച്ചുതുടങ്ങി-

൧൧൮., യഹൂദന്മാർ മശിഹാവരവിന്നായി കാത്തിരുന്നതു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/144&oldid=192643" എന്ന താളിൽനിന്ന് ശേഖരിച്ചത്