താൾ:CiXIV258.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

യഹൂദന്മാരത്രെ ആസമയം മുമ്പെത്തതിലധികം തങ്ങളുടെ ദൈവത്തി
ലാശ്രയിച്ചു- അന്ത്യൊൿ എഫീപ്പനാവരുത്തിഅ ഉപദ്രവകാലത്തിൽ
അവർ അജ്ഞാനമാൎഗ്ഗങ്ങളെ നിസ്സാരം എന്നറിഞ്ഞു നിരസിച്ചുയ െ
ഹാവാസെവ വെദപ്രമാണം പ്രവാചകശബ്ദം ഈവകമുറുക പി
ടിച്ചു ആചരിച്ചുതുടങ്ങി- മക്കാബ്യരും നീങ്ങിരൊമാധിക്യം വന്നശെഷം
ഒരന്യജാതിക്കാരൻ ഇസ്രയെലിൽ വാണസമയത്തിലും യഹൂദൎക്ക
പുരാണധൎമ്മ പ്രകാരം ആചരിച്ചുനടപ്പാൻ നിഷെധം ഒന്നും ഇല്ല- ആ
അന്യരാജാവിന്നു വാഴുവാൻ സംഗതിവന്ന പ്രകാരം പറയുന്നു ഒരു
മക്കാബ്യൻ എദൊമ്യരെ സ്വാധീനമാക്കി ചെലയുംവെദപ്രമാണവും
ആചരിപ്പിച്ചുയൊഹന്നാൻ ഹുൎക്കാൻ വാണപ്പൊൾ അന്തിപതർ എന്നൊ
രു എദൊമ്യ പ്രഭുവിന്നു യഹൂദമന്ത്രിസ്ഥാനം വന്നു പാൎത്ഥർ യരുശ
ലെം പട്ടണം പിടിച്ചപ്പൊൾ അന്തിവതരിന്റെ പുത്രനായ ഹെരൊദാ
വ് യഹൂദരാജാവായി വാഴുവാൻ രൊമരുടെ സമ്മതംവരുത്തി അരി
സ്തബൂലന്റെ പുത്രനെപിടിച്ചു തലവെട്ടികളവാൻ രൊമപടനായ
കനായ അന്തൊന്യന്റെ കൈക്കൽ എല്പിച്ചു മഹാചാൎയ്യത്വം ഒരുനി
കൃഷ്ടന്നുകൊടുത്തു രൊമമൎയ്യാദകളെയും ധരിച്ചു വിശുദ്ധപട്ടണത്തി
ൽ ഒരൊകളിവിനൊദങ്ങളെ നടത്തിച്ചു മഹാക്രൂരനായിവാണുമക്ക
ബ്യവംശത്തെ ഒടുക്കി സ്വന്തഭാൎയ്യയെയും പുത്രന്മാരിൽ ൩ പെരെയും
കൊല്ലിക്കയും ചെയ്തു- അപ്പൊൾ യഹൂദന്മാർ രൊമദാസ്യത്തിൽ ഞെ
രുങ്ങി പൂൎവ്വസ്വാതന്ത്ര്യത്തെയും ദാവിദരാജ്യത്തെയും കാംക്ഷിച്ചു
നൊക്കി ദാവിദരാജപുത്രനായ മശീഹാ വന്നു ഇസ്രയെല്യരാജ്യം യ
ഥാസ്ഥാനത്താക്കുമ്പൊൾ പുറജാതികളെല്ലാവരും യഹൊവയെയും
തന്റെ ജനത്തെയും സെവിക്കുമെന്നു പ്രവാചകവാക്കിനെയും ഒൎത്തു
കാത്തു കൊണ്ടിരുന്നു ഔഗുസ്തകൈസർ രൊമലൊകത്തിൽ വാണു ഒ
രുദൈവം പൊലെ കല്പനകളെ എങ്ങും നടത്തിക്കുംസമയം യഹൂദ
രാജ്യത്തിലൊരു മഹാരാജാവുദിച്ചുവാഴും എന്നു പൂൎവ്വദിക്കിൽ നട
ന്ന ശ്രുതിരൊമയൊളവും പരന്നുവരികയും ചെയ്തു-

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/145&oldid=192645" എന്ന താളിൽനിന്ന് ശേഖരിച്ചത്