താൾ:CiXIV258.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

പിച്ചെഴുതി ഒക്താവ്യന്റെ കാലത്തിൽ രൊമരുടെ വിശെഷകവികൾ
ഹൊരാത്യൻ വിൎഗീല്യൻമാരെഏവിദ്യൻ. മുതലായവർതന്നെ- ലിവ്യൻ െ
രാമചരിതശാസ്ത്രികളിൽ മുഖ്യനായിരുന്നു രൊമപ്രജകൾ മിക്കതും സു
ഖഭൊഗികൾ അദ്വൈതക്കാർ എന്നരണ്ടു പക്ഷമായി നടന്നു എല്ലാവ
രും ഔഗുസ്ത എന്നമാനപെർധരിച്ചു ഒക്താവ്യനെ ദ്രൊഹം കൂടാതെ അനു
സരിച്ചുപൊന്നു പ്രജാസഭയും വൃദ്ധമാലയും ഉണ്ട്എങ്കിലും ഔഗുസ്ത്ത്രി
ബൂന അദ്ധ്യക്ഷഗണകസ്ഥാനങ്ങളെ തന്നിൽ കല്പിച്ചത്കൊണ്ട് അവ
ന്റെ സമ്മതംകൂടാതെ ഒന്നുംചെയ്വാൻ കഴിയാതെപൊയി അതിൎന്നാടു
കളിൽ എങ്ങും അവനൊരൊ സ്ഥാനികളെ അയച്ചുവാണു ജനങ്ങൾ്ക്കും
യുദ്ധശീലം ക്ഷയിച്ചു പൊകാതെ ഇരിപ്പാൻ ഒരൊസൈന്യങ്ങളെ അയച്ചു
പിരനയ്യ ആല്പമലപ്രദെശങ്ങളും ദനുവനദീതാഴ്വരകളിലും വസിക്കുന്ന ജാ
തികളെ സ്വാധീനമാക്കി വെസർ എല്ബനദികളൊളം ദുയിച്ചുരാജ്യത്തിലും
അതിക്രമിച്ചുതുടങ്ങി പാൎത്ഥരും അടങ്ങിവരായ്കകൊണ്ടു അൎമ്മിന്യരാജ്യ
ത്തിലും പ്രഭാവം പ്രാപിച്ചുഇങ്ങിനെ ഔഗുസ്തകൈസർ എല്ലാ പ്രകാരത്തി
ലും രൊമസംസ്ഥാനത്തിന്റെസമ്പൂരകനായി വിളങ്ങുകയും ചെയ്തു-

൧൧൬., രൊമരാജ്യത്തിന്റെ വിസ്താരം-

സാഹര അറവിമരുഭൂമികളും ഫ്രാത്ത്ദനുവരൈൻ നദികളും അത്ത്ലാന്തി
കസമുദ്രവും രൊമരാജ്യത്തിന്റെ അതിരുകളായിരുന്നുമദ്ധ്യെ തറന്യ
കടപ്പുറങ്ങളാകുന്ന ശുഭദെശങ്ങളൊക്കയും അതിൽ അടങ്ങി ഇരുന്നു എ
ങ്കിലും പൂൎവ്വദിക്കിലെങ്ങും യവനഭാഷയും പശ്ചിമഖണ്ഡങ്ങളിൽ ലത്തീ
നവാക്കും നടപ്പായ്വന്നതിനാൽ പുരാതനമായ ഭാഷാചാരഭെദങ്ങൾ മിക്ക
തും ഇല്ലാതെപൊയി- മഹാരാജ്യം ലത്തീനയവനഎന്നരണ്ടുമണ്ഡലങ്ങളാ
യി വന്നതെഉള്ളു പ്തൊലമയിസലൈകരുടെ രാജ്യങ്ങളിൽനിന്നും ഒ െ
രാമഹാലൊകർ രൊമയിൽവന്നു വസിക്കകൊണ്ടു പ്രജകൾ ഭൊഗങ്ങ
ളിൽ രസിച്ചു വഷളന്മാരായി ഭവിച്ചു- ഒരൊ ദെശങ്ങളിൽ നെരും ന്യായ
വും നടത്തെണ്ടതിന്നുരൊമയിൽനിന്നു നിത്യം കല്പനവന്നെങ്കിലും നാ
ടുവാഴികളുടെ അൎത്ഥാഗ്രഹം നിമിത്തം പല അന്യായങ്ങളും നടപ്പായി
വന്നു രൊമപ്രജാനുഭവം ക്രമത്താലെബന്ധുക്കൾ്ക്കെല്ലാവൎക്കും ഗാല്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/143&oldid=192640" എന്ന താളിൽനിന്ന് ശേഖരിച്ചത്