താൾ:CiXIV258.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

ദൊന്യയിലെ ഫിലിപ്പിപട്ടണസമീപത്തു ശത്രുക്കളെ കണ്ടു പടയുണ്ടായ
പ്പൊൾ ജയിച്ചു ബ്രൂതനും കസ്യനും മരിച്ചുകളകയും ചെയ്തു-

൧൧൪., അന്തൊന്യനും ഒക്താവ്യനും-

അതിന്റെശെഷം അന്തൊന്യൻ പൂൎവ്വദിക്കിലും ഒക്താവ്യൻ പശ്ചി
മഖണ്ഡത്തിലും ലെവിദൻ സ്പാന്യഗാല്യദെശങ്ങളിലും പൊയിവാഴുകയും
ചെയ്തു- അന്തൊന്യൻ മിസ്രരാജ്ഞിയായ ക്ലെയൊപത്രയെ വിശ്വസി
ച്ചു രാജ്യകാൎയ്യം ഒന്നും വിചാരിയാതെ പല സുഖഭൊഗങ്ങളിൽ രസിച്ചു
വെണ്ടുന്ന പണത്തിന്നായി ഒരൊദെശക്കാരെ ഉപദ്രവിക്കയും ചെയ്തു-
ഒക്താവ്യൻ ഗണങ്ങൾ്ക്ക ദ്രവ്യവും നിലങ്ങളും കൊടുക്കെണ്ടതിന്നു പലപ്ര
ജകളെ രാജ്യഭ്രഷ്ടമാരാക്കിയപ്പൊൾ അന്തൊന്യന്റെ സഹൊദര
നായ ലുക്കിയൻ അന്തൊന്യനും ഭാൎയ്യയായ ഫുല്വിയയും മത്സരിച്ചു ഒ
ക്താവ്യനെ സ്ഥാനഭ്രഷ്ടനാക്കുവാൻ പ്രയാസപ്പെട്ടെങ്കിലും അന്തൊ
ന്യൻ നിസ്രരാജ്യത്തിൽനിന്നു മടങ്ങിവരായ്കകൊണ്ടു നിഷ്ഫലമായി െ
പായി അനന്തരം സെഷ്ടൻ പൊമ്പയ്യൻ കപ്പൽഗണങ്ങളെ കൂട്ടിസ്വ
കാൎയ്യമായി മദ്ധ്യതറന്യസമുദ്രത്തിലെ പശ്ചിമദ്വീപുകളെ അതിക്രമി
ച്ചു പല മാത്സരികന്മാരെയും സൈന്യങ്ങളൊടു ചെൎത്തു കലഹിച്ചപ്പൊ
ൾ അവന്റെ പക്ഷം എടുക്കാതെ ഇരിക്കെണ്ടതിന്നു ഒക്താവ്യൻ ലെ
വിദനു അഫ്രികദെശങ്ങളെ കൊടുക്കെണ്ടിവന്നു പാൎത്ഥരും സൈ
ന്യങ്ങളൊട് കൂടെ ഫ്രാത്തനദിയെ കടന്നു ചിറ്റാസ്യദെശങ്ങളെ അതി
ക്രമിച്ചു യരുശലെം പട്ടണത്തെ വളഞ്ഞു പിടിച്ചു മഹാചാൎയ്യനായ ഇ
ൎക്കാനെ നീക്കി അരിസ്തബൂലനെ ആസ്ഥാനത്താക്കിയപ്പൊൾ അന്തൊ
ന്യൻ പൊമ്പയ്യന്റെ പക്ഷം തിരിഞ്ഞു ഒക്താവ്യന്റെ നെരെ യുദ്ധം
ചെയ്വാൻ പുറപ്പെട്ടു- എന്നാറെ ൨ വീരന്മാർ തമ്മിൽകണ്ടു സന്ധിച്ചു പുല്വിയ
മരിച്ചശെഷം അന്തൊന്യൻ ഒക്താവ്യന്റെ സഹൊദരിയായ ഒക്താ
വ്യയെ ഭാൎയ്യയായി എടുത്തു അല്പകാലം മിസ്രയിൽ മടങ്ങിപൊയതുമി
ല്ല- ഒക്താവ്യന്റെ പടനായകനായ അഗ്രിപ്പ പൊമ്പയ്യന്റെ കപ്പൽ ഗ
ണങ്ങളെ നിഗ്രഹിച്ചു സെനകളെയും ആഫ്രിക്കദെശങ്ങളെയും തിരിച്ചു
കൊടുപ്പാൻ ലെവിദനെയും നിൎബന്ധിക്കയും ചെയ്തു- അന്തൊന്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/141&oldid=192636" എന്ന താളിൽനിന്ന് ശേഖരിച്ചത്