താൾ:CiXIV258.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

എന്ന് വിചാരിച്ചു. ക്രി.മു. ൪൪. വൃദ്ധമാലക്കാർ കൂടി വന്നശാലയിൽ വെ
ച്ചു അവനെ കുത്തികൊല്ലുകയും ചെയ്തു-

൧൧൩., കൈസരിന്റെ സ്നെഹിതന്മാരും ശത്രുക്കളും

ഈ ദുഷ്ക്രിയയെ കണ്ടിട്ടു വൃദ്ധമാലക്കാർ ഒടിരൊമപ്രജകൾ മിക്കതും
ഭ്രമിച്ചുപൊയി- കുലപാതകന്മാർ കപ്പിതൊലിൽ കയറി ഭയം നിമിത്തം
മറ്റൊന്നിന്നും തുനിയായ്കയാൽ അന്തൊന്യൻ കൈസരിന്റെ ശവം എ
ടുത്തു ശ്മശാനത്തിൽ അടക്കിയപ്പൊൾ അവന്റെ ഗുണവിശെഷങ്ങളെയും
പ്രജകൾ്ക്ക ചെയ്വാൻ ഭാവിച്ച ഉപകാരങ്ങളെയും മറ്റും രൊമരൊടുവൎണ്ണി
ച്ചു പറവാൻ കഴിവുണ്ടായി- കെട്ടവർ എല്ലാവരും ക്രുദ്ധിച്ചു കപ്പിതൊ
ലിനെ വളഞ്ഞു കുലപാതകരെപിടിച്ചു കൊല്ലുവാൻ ഒരുമ്പെട്ടപ്പൊൾ
കിക്കരൊവും അന്തൊന്യനും അത്യന്തം പ്രയത്നം ചെയ്തീട്ടു ശാന്തിവരു
ത്തി ബ്രൂതനും കസ്യനും രൊമയിൽ നിന്നൊടിപൊകയും ചെയ്തു- അന
ന്തരം അന്തൊക്യൻ സൈന്യങ്ങളെയും പ്രജകളെയും വശത്താക്കി ത െ
ന്റെ പക്ഷക്കാൎക്ക സ്ഥാനമാനങ്ങളെ വരുത്തെണ്ടതിന്നു കൌശലം പ്രയൊ
ഗിച്ചാറെ വൃദ്ധമാലക്കാർ മുമ്പെപെടിച്ചു എല്ലാം സമ്മതിച്ചു പിന്നെ കൈ
സരിന്റെ മരുമകനും അവകാശിയുമായ കയ്യൻ ഒക്താവ്യൻ രൊമയി
ൽ വന്നപ്പൊൾ ചിലർ അവന്റെ പക്ഷം തിരിഞ്ഞു അന്തൊന്യന്നു വി
രൊധമായി അവനെ വളരെ ബഹുമാനിച്ചയച്ചു മുതിനപട്ടണത്തിന്റെ
അരികെഉണ്ടായ യുദ്ധത്തിൽ രണ്ടു അദ്ധ്യക്ഷന്മാർ മരിച്ചു അന്തൊന്യനും
തൊറ്റു കൈസരിന്റെ സ്നെഹിതനായ ലെവിദന്റെ അടുക്കൽ ഒടി ഒ
ക്താവ്യനൊടു ഞങ്ങളുടെ പക്ഷം എടുക്കെണമെന്നു കത്തെഴുതി അപെ
ക്ഷിച്ചത് ഒക്താവ്യൻ അനുസരിച്ചു വൃദ്ധമാലക്കാരെ ഉപെക്ഷിച്ചു. ൪൩.
ക്രി.മു. സൈന്യങ്ങളൊടുകൂട പുറപ്പെട്ടു അന്തൊന്യൻ ലെവിദൻ എന്നി
രുവരൊടും സന്ധിച്ചു പൊരുകയും ചെയ്തു- അതിന്റെ ശെഷം ൟമൂവരും
ത്രിവീരന്മാർ എന്ന പെരെടുത്തു ശത്രുക്കളെ നിഗ്രഹിച്ചു സ്നെഹിതന്മാരെ സ്ഥാ
നമാനങ്ങളിലാക്കി ഒരു തടവുകൂടാതെ രൊമയിലിങ്ങും വാഴുവാൻ ഒരു െ
മ്പട്ടു- ബ്രൂതനും കസ്യനും പൂൎവ്വദിക്കിൽ വളരെ അതിക്രമിച്ചു സൈന്യ
ങ്ങളെ ചെൎത്തുനടക്കുന്നു എന്നു കെട്ടു അവൻ പുറപ്പെട്ടു- ൪൨. ക്രി.മു.മക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/140&oldid=192634" എന്ന താളിൽനിന്ന് ശേഖരിച്ചത്