താൾ:CiXIV258.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

ട്ടെണ്ടതിന്നു കാത്തൊ അഫ്രിക്കയിലും പൊമ്പയ്യൻ മിസ്രയിലും പൊയതു
കെട്ടു കൈസരും മിസ്രരാജ്യത്തിലെത്തിയപ്പൊൾ പൊമ്പയ്യൻ പ്തൊല
മയ്യരാജാവിന്റെ കൌശലത്താൽ മരിച്ചു എന്നറിഞ്ഞു മിസ്രരാജാ
വിന്റെ അധികാരം കുറെച്ചു രാജസഹൊദരിയായ ക്ലെയൊപത്ര
യെവാഴിച്ചതുകൊണ്ടു മിസ്രക്കാർ മത്സരിച്ചു ഉണ്ടായ പടയിൽ പ്തൊ
ലമയ്യനും നശിച്ചുപൊകയും ചെയ്തു- അനന്തരം കൈസർ മിസ്രരാജ്യ
ത്തിൽ വളരെ താമസിച്ചതുകൊണ്ടു ഗണങ്ങൾ മത്സരഭാവം കാട്ടിതുടങ്ങി
യപ്പൊൾ പുറപ്പെട്ടു ഫൎന്നക്കൻ രൊമൎക്ക അന്യൊന്യം ചൊൎച്ചയില്ലല്ലൊ
അഛ്ശന്റെ രാജ്യം പിടിക്കെണ്ടതിന്നു ഇപ്പൊൾ നല്ലതക്കം എന്നു നിശ്ച
യിച്ചു യുദ്ധം തുടങ്ങിയത് കൈസർ കെട്ടു ഉടനെ വന്നു പട എറ്റു ജയി
ച്ചു- ഫൎന്നക്കൻ സ്വരാജധാനിയിൽവെച്ചു ദ്രൊഹത്താൽ മരിച്ചശെഷം
കൈസർ രാജ്യത്തെ മറ്റൊരു പ്രഭുവിന്നു ദാനം ചെയ്തു- രൊമയിൽ െ
ചന്നു സ്നെഹിതനായ അന്തൊന്യന്റെ ബുദ്ധിക്കുറവ് നിമിത്തം ഉണ്ടാ
യക്രമക്കെടെല്ലാം തീൎത്തിട്ടു കപ്പൽകയറി അഫ്രിക്കയിലും പൊയിപൊ
മ്പയ്യന്റെ പക്ഷക്കാരെധപ്സുപൊൎക്കളത്തിൽ വെച്ചു ജയിച്ചു വളരെ കു
ലീനന്മാരെയും ബദ്ധന്മാരാക്കി കൊല്ലിച്ചു നുമീദ്യരാജാവായ യൂബാ മരി
ച്ചുകളഞ്ഞതിനാൽ അവന്റെ സംസ്ഥാനം രൊമരാജ്യത്തൊടു ചെൎത്തു
മടങ്ങിപൊന്നു ജയഘൊഷദൎശനം കഴിച്ചു ഗണങ്ങൾ്ക്ക നല്ല കൂലിയും പ്ര
ജകൾ്ക്ക പലസുഖദ്രവ്യങ്ങളും കൊടുത്തു പ്രസാദം വരുത്തി ആദെഷ്ടാ
വായി വാഴുകയും ചെയ്തു- അനന്തരം പൊമ്പയ്യന്റെ പുത്രന്മാരും ല
ബിയെനൻ എന്ന പടനായകനും പിന്നെയും കലഹിച്ചു സൈന്യങ്ങ െ
ള ചെൎത്തു രാജ്യത്തിൽ അതിക്രമിച്ചപ്പൊൾ കൈസർ പുറപ്പെ
ട്ടു മുന്ദാനഗരസമീപത്തിങ്കൽ പ്രയാസെന അവരെ ജയിച്ചശെഷം രൊ
മരാജ്യത്തിൽ എങ്ങും ഭയപ്പെടുവാൻ തക്ക ആൾ ഇല്ലെന്നു കണ്ടു സൎവ്വാധി
കാരിയായിവാണു പാൎത്ഥരെയും ഗാൎമ്മാനർ സ്ലാവർ എന്ന വടക്കെജാതിക്കാ
രെയും സ്വാധീനമാക്കുവാൻ ഒരുമ്പെടുകയും ചെയ്തു- ആ യുദ്ധത്തിന്നു
പുറപ്പെടും മുമ്പെ രാജനാമം ധരിപ്പാൻ തുനിഞ്ഞപ്പൊൾ- മൎക്ക
ബ്രൂതൻ കയ്യൻ- കസ്യൻ മുതലായ കുലീനന്മാർ അതുവരരുത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/139&oldid=192632" എന്ന താളിൽനിന്ന് ശേഖരിച്ചത്