താൾ:CiXIV258.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

ത്തൊളം ഗാല്യരാജ്യം ഭരിക്കെണമെന്നുംസ്വകാൎയ്യം നിശ്ചയിച്ചു വ്യവസ്ഥ
യാക്കുകയുംചെയ്തു- കുറയകാലം കഴിഞ്ഞാറെ ക്രസ്സൻ അൎത്ഥാഗ്രഹം
കൊണ്ടു പാൎത്ഥരൊടുയുദ്ധംചെയ്തുതൊറ്റുമരിച്ചു ക്ലൌദ്യനും ദ്രൊഹിയു
ടെ കയ്യാൽ അന്തരിച്ചശെഷം പൊമ്പയ്യൻ എകാദ്ധ്യക്ഷനായിവാ
ണു ക്രമത്താലെ സൎവ്വാധികാരം പ്രാപിക്കയുംചെയ്തു- യൂല്യൻ കൈസ
ർ രണ്ടുവട്ടം രൈൻ നദിയെകടന്നു ചില ഗൎമ്മന്യദെശങ്ങളെപിടിച്ചു ഇ
ങ്ക്ലിഷ ഇടക്കടലെയും കടന്നുരൊമർ ഒരുനാളും കാണാത്ത ബ്രിത
ന്യദെശത്തിലും ഒരൊയുദ്ധം നടത്തി ജയിച്ചു പ്രജകളെ സ്വാധീനമാ
ക്കി ശ്രീത്വം എറുകയും ചെയ്തു-

൧൧൨., യൂല്യൻ കൈസരിന്റെ ജയവും വാഴ്ചയും-

ഗാല്യദെശത്തിൽ വാഴെണ്ടതിന്നു മുമ്പെനിശ്ചയിച്ച ൫സംവത്സരങ്ങൾ
കഴിഞ്ഞശെഷം യൂല്യൻ കൈസർ അദ്ധ്യക്ഷസ്ഥാനത്തിന്നു രൊമ
വൃദ്ധമാലക്കാരൊടു അപെക്ഷിച്ചപ്പൊൾ ആയവർ അതിനെ സമ്മതി
ക്കാതെ പൊമ്പയ്യന്റെ സ്നെഹിതന്മാരുടെ കൌശലത്താലെ കൈസ
രൊടു നീഉടനെ രൊമസൈന്യങ്ങളെ വിട്ടയക്കെണം ചെയ്യാതെ ഇരു
ന്നാൽ രാജ്യദ്രൊഹിയുടെ ശിക്ഷവരും എന്നു ദൂതമുഖെന കല്പിച്ചതി
ന്നു ത്രിബൂനർ രൊമധൎമ്മപ്രകാരം പറഞ്ഞവിരൊധം അസാദ്ധ്യമായി
പൊകകൊണ്ടു കൈസർ പ്രജാശാസനയും രൊമധൎമ്മവും നഷ്ടമായി
പൊകരുത് എന്നുവെച്ചു ൪൯-വ-ക്രി.മു. സൈന്യങ്ങളൊടുകൂട രുബി
കൊൻ എന്ന സ്വന്തദെശത്തിന്നതിരായ നദിയെകടന്നു രൊമയിൽ
ശിക്ഷകഴിപ്പാൻ പൊകയും ചെയ്തു- പൊമ്പയ്യൻ പടക്കൊപ്പുകളൊ
ന്നും സ്വരൂപിക്കായ്കകൊണ്ടു തന്റെ പക്ഷക്കാരൊടു കൂടയവനരാജ്യ
ത്തെക്കൊടി രണ്ടുമാസത്തിന്നകം ഇതല്യമുഴുവനും കൈസരിന്നു അ
ധീനമായിവന്നു- അനന്തരം അവൻ ആദെഷ്ടാവു അദ്ധ്യക്ഷൻ ത്രിബൂ
നൻ എന്ന ഒരൊപെരുകളെ ധരിച്ചു രൊമയിൽ വാണു സ്പാന്യയിൽ ചെ
ന്നു പൊമ്പയ്യ പക്ഷക്കാരെ പരിഭവിച്ചു മടങ്ങിവന്നു വീരസെനകളൊടുകൂട
യവനരാജ്യത്തിൽചെന്നു തെസ്സല്യനാട്ടിലെ ഫൎസ്സലു പൊൎക്കളത്തിൽ പൊ
മ്പയ്യനെയും പക്ഷക്കാരെയും ജയിക്കയുംചെയ്തു- പുതിയസൈന്യങ്ങളെകൂ

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/138&oldid=192630" എന്ന താളിൽനിന്ന് ശേഖരിച്ചത്