താൾ:CiXIV258.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

യുദ്ധശ്രെയസ്സും ഉറപ്പുള്ള സൈന്യങ്ങളും സമ്പാദിക്കെണ്ടതിന്നുകൈസർ
പിരനയ്യ ആല്പമലകളുടെ നടുവിലെ ഗാലദെശം മൊഹിച്ചു വൃദ്ധമാലക്കാ
രൊട് ചൊദിക്കാതെ പ്രജാസമ്മതം വരുത്തി ദെശം അടക്കിവാഴുവാൻ പു
റപ്പെടുകയുംചെയ്തു- അതിന്റെ മുമ്പിലും രൊമർ ചിലഗാല്യജാതി
കളെ സ്വാധീനമാക്കി രക്ഷിച്ചത്കൊണ്ടു ഹല്പെത്യർ മലപ്രദെശം വിട്ടു
ഗാല്യദെശത്തിൽ വന്നു അതിക്രമിച്ചപ്പൊൾ കൈസർസൈന്യങ്ങളൊ
ടു കൂടെചെന്നു അവരെ നിഗ്രഹിച്ചശെഷം സ്വെവപ്രഭുവായ അൎയ്യൊവി
സ്തദുയിച്ചപടകളൊടു കൂട ഗാല്യരുടെ സഹായത്തിന്നായി വന്നു ജയിച്ചു
വാണപ്പൊൾ കൈസർ വെസൊന്ത്യൊപൊൎക്കളത്തിൽ അവനെയും പരി
ഭവിച്ചു രൈൻനദീകരയൊളം ഒടിച്ചു കളഞ്ഞശെഷം ബൽ്ഗ്യജാതിക
ൾ എന്നവടക്കെഗാല്യ രൊമൎക്ക ആധിക്യം വരാതിരിക്കെണ്ടതിന്നു യുദ്ധ
ത്തിന്നൊരുമ്പെട്ടാറെ കൈസർ അവരെയും പലവട്ടവും ജയിച്ചു ദ
യകൂടാതെ മത്സരികളിൽ ശിക്ഷകഴിച്ചു ആല്പമലമുതൽ അത്ലന്തികസ
മുദ്രത്തൊളവും പിരനയ്യമലതുടങ്ങി രൈൻനദിപൎയ്യന്തവുമുള്ള ദെശ
മെല്ലാം സ്വാധീനമാക്കിരൊമാധികാരത്തിലുൾപ്പെടുത്തുകയും ചെയ്തു-
ഇപ്രകാരം കൈസർ അന്യരാജ്യത്തിൽ രൊരൊയുദ്ധം ചെയ്ത സമയം
രൊമയിൽ നടക്കുന്ന അവസ്ഥകളെയും മറക്കാതെ പ്രജാമമതസ്വ
രൂപിക്കെണ്ടതിന്നു ഒരൊദൂതന്മാരെയും അത്യന്തം ധനത്തെയും ഗൂ
ഢമായി അയച്ചു തക്കംനൊക്കികൊണ്ടിരിക്കെ പൊമ്പയ്യൻ രൊമ
യിൽനിന്നു പുറപ്പെട്ടുപൊകാതെ അധികാരം ഒക്കയും തനിക്കവരുത്തു
വാൻ പല കൌശലങ്ങളെ പ്രയൊഗിക്കയാൽ കിക്കരൊഎന്ന അദ്ധ്യ
ക്ഷനെനാടുകടത്തി കാത്തൊ എന്ന രണ്ടാമനെ പ്തൊലമയ്യൻ വാഴുന്ന
കുപ്രദ്വീപിന്റെ പിടിക്കായി അയപ്പാൻ സംഗതിവന്നു അല്പകാലം കഴി
ഞ്ഞാറെ ക്ലൌദ്യത്രിബൂനന്റെ ദുഷ്കൎമ്മങ്ങൾ അസഹ്യം എന്നുവെച്ചു ജന
ങ്ങൾ കിക്കരൊവിന്നെയും വിളിച്ചു മുമ്പെത്ത സ്ഥാനത്തിലാക്കുകയും
ചെയ്തു- അനന്തരം ത്രിവീരന്മാർ ലുക്കാനഗരത്തിൽചെന്നു തമ്മിൽ കണ്ടു
മമത ഉറപ്പിച്ചു ക്രസ്സനും പൊമ്പയ്യനും അദ്ധ്യക്ഷന്മാരായി സുറിയസ്പാന്യ
അഫ്രിക്കരാജ്യങ്ങളിൽ വാഴെണമെന്നും യൂല്യൻ കൈസർ ൫വൎഷ

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/137&oldid=192628" എന്ന താളിൽനിന്ന് ശേഖരിച്ചത്