താൾ:CiXIV258.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

കളെ നടത്തുവാൻ വളരെ ഉത്സാഹിച്ചു സഹൊദരനെയും മറ്റൊരുവം
ശക്കാരനെയും കൊന്നുമറ്റും പല ആസുരക്രിയകളെയും പ്രവൃത്തിച്ചു തുട
ങ്ങി വൃദ്ധമാലക്കാർ ത്രിബൂനൻ മുതലായ രൊമസ്ഥാനികളെ വശികരിച്ചും
കൊള്ള ഇടുവാൻ ആഗ്രഹിക്കുന്ന നികൃഷ്ടന്മാരെയും അടിമകളെയും െ
ചൎത്തും വൃദ്ധമാലയെയും രൊമധൎമ്മങ്ങളെയും മുടിപ്പാനും തനിക്കും പക്ഷക്കാ
ൎക്കും സ്ഥാനമാനങ്ങളെയും ധനപുഷ്ടിയെയും വരുത്തുവാനും ഗൂഢമായി ഒരു
മ്പെട്ടപ്പൊൾ അദ്ധ്യക്ഷനായ കിക്കരൊഅവന്റെരഹസ്യങ്ങളെ അറി
ഞ്ഞു അതിലകപ്പെട്ടരൊമനിവാസികളെ പിടിച്ചുവധിച്ചു- അവൻ കൂട്ടിയ
സൈന്യങ്ങൾ യുദ്ധം തുടങ്ങിയാറെ കതിലിനയും പക്ഷക്കാരും തൊറ്റുമരിക്ക
യുംചെയ്തു ആ കാലത്തിൽ വൃദ്ധമാലയുടെ അധികാരം വാചാലനായ കിക്ക െ
രാ- വൊൎക്ക്യൻ കാത്തൊ എന്നിവരുടെ പ്രയത്നത്താൽ പിന്നെയുംവ
ൎദ്ധിച്ചുതുടങ്ങി പൊമ്പയ്യൻ പൂൎവ്വദിക്കിലെ യുദ്ധം സമൎപ്പിച്ചിട്ടു മടങ്ങിവന്ന
പ്പൊൾ സ്വാധീനമാക്കിയ രാജ്യങ്ങളിൽ താൻ വരുത്തിയ വ്യവസ്ഥകളെ
സമ്മതിക്കെണമെന്നും സെനകൾ്ക്ക കൂലിക്കാരായി ഒരൊരൊ ദെശം വിഭാ
ഗിച്ചുകൊടുക്കെണമെന്നും കല്പിച്ചാറെ വൃദ്ധമാലക്കാർ ഒന്നും അനുസരി
യായ്കകൊണ്ടും ക്രുദ്ധിച്ചു തന്റെ കല്പനകൾ്ക്ക നിവൃത്തിവരുത്തുവാൻ. ക്രി.മു.
൬൦-വ-യൂല്യൻ കൈസർ ക്രസ്സൻ എന്നിരിവരൊടും ബാന്ധവംകെട്ടി
സൎവ്വാധികാരം തനിക്ക സ്വരൂപിപ്പാൻ വട്ടം കൂട്ടുകയുംചെയ്തു- യൂല്യൻ
കൈസർ സ്പാന്യയുദ്ധങ്ങളിൽ അത്യന്തം ശൂരതയെകാട്ടി ജയിച്ചിട്ടും അ
ദ്ധ്യക്ഷസ്ഥാനം മൊഹിച്ചത്കൊണ്ടു ജയഘൊഷദൎശനംഎനിക്കവെണ്ടാ
എന്നുപറഞ്ഞു അദ്ധ്യക്ഷനായി വന്നപ്പൊൾ പ്രജാസ്നെഹം പ്രാപിച്ചിട്ടു വൃ
ദ്ധമാലക്കാർ മുമ്പെവിരൊധിച്ചതൊക്കയും പൊമ്പയ്യന്നു വരുത്തിയ
തുമല്ലാതെ ദരിദ്രന്മാരെയും വിചാരിച്ചു പലനിലങ്ങളെയും പകുത്തുകൊടു
ക്കയും ചെയ്തു- കാത്തൊ- കിക്കരൊ എന്നിരുവരും ഈവക പുതുമകളെ
എത്ര വിരൊധിച്ചിട്ടും അവരുടെ ഉത്സാഹമെല്ലാം നിഷ്ഫലമായി െ
പായി-

൧൧൧., പൊമ്പയ്യൻ രൊമയിലും യൂല്യൻ കൈസർ ഗാല്യയി
ലും പാൎത്തു ആധിക്യം പ്രാപിച്ചത്-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/136&oldid=192626" എന്ന താളിൽനിന്ന് ശേഖരിച്ചത്