താൾ:CiXIV258.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

തൊറ്റു കിഴക്കെമലപ്രദെശങ്ങളിൽ ഒടിപൊയശെഷം അൎമ്മിന്യരാജാ
വായ തിഗ്രാനൻ രണ്ടു പുത്രന്മാരെകൊന്നതിനാൽ മൂന്നാമവൻ മത്സരിച്ചു
രൊമരൊടുബാന്ധവംകെട്ടി അഛ്ശനെയും സ്വദെശത്തെയും പൊമ്പയ്യ
ന്റെ കൈക്കൽ ആക്കിയാറെ തനിക്കവന്ന കൂലി പൊരാഎന്നവെച്ചു
കലഹിച്ചതിനാൽ രൊമബദ്ധനായി വരികയും ചെയ്തു- അക്കാലം ഹു
ൎക്കാൻ അരിസ്തബൂലൻ എന്ന മക്കാബ്യർ ഇരിവരും യഹൂദവാഴ്ചയും
മഹാമാൎയ്യസ്ഥാനവും മൊഹിച്ചു തമ്മിൽ യുദ്ധംചെയ്യുന്നത് കെട്ടു പൊമ്പ
യ്യൻ അരിസ്തബൂലനെ ബദ്ധനാക്കി ഹുൎക്കാനെ വാഴിച്ചു യരുശലെംപട്ടണം
പിടിച്ചുദൈവാലയത്തിലെ പരിശുദ്ധസ്ഥലത്തും പ്രവെശിച്ചു വിഗ്രഹംഒ
ന്നും കാണായ്കകൊണ്ടു യഹൂദന്മാർ ദൈവമില്ലാത്തവർ എന്നു വിചാരിച്ചു
ആശ്ചൎയ്യപ്പെടുകയും ചെയ്തു- അനന്തരം മിത്രദാതാ ആല്പമലകളൊ
ളം പാൎക്കുന്ന വടക്കെ ജാതികളെരൊമരുടെനെരെദ്രൊഹം ചെയ്വാൻ
ഉത്സാഹിപ്പിച്ചപ്പൊൾ ൨ പുത്രന്മാരെ കൊന്നശെഷം ഫൎന്നാക്കൻ എന്നമൂന്നാ
മവൻ. ക്രി.മു.൬൩- വ- രൊമസഹായത്താലെ അഛ്ശൻ പാൎക്കുന്ന കൊട്ട െ
യവളഞ്ഞപ്പൊൾ അതിശൌൎയ്യം കാട്ടിയശെഷമത്രെ മിത്രദാതാ തന്നെ
കുത്തിമരിച്ചു ഫൎന്നാക്കൻ രൊമരൊടു സന്ധിച്ചുവാഴുകയുംചെയ്തു- ഇപ്ര
കാരം പൊമ്പയ്യൻ കൌക്കാസ്യമലമുതൽ അറവിഅൎദ്ധദ്വീപൊളം എല്ലാ
രാജ്യങ്ങളെയും ജാതികളെയും സ്വാധീനമാക്കി രൊമശാസനഎങ്ങും സ്ഥാപി
ച്ചശെഷം സെനകളൊടും മടങ്ങി ഇതല്യയിൽ എത്തി അന്നുവരെയും ഉണ്ടാ
കാത്ത അത്യത്ഭുതമായ ജയഘൊഷദൎശനം കഴിച്ചുദൈവരഥം കയറി
ബദ്ധന്മാരായി മുൻനടക്കുന്ന ൩ രാജാക്കന്മാരാലും ൨൦ലക്ഷം അടിമകളാ
ലും ആൎത്തുവിളിക്കുന്ന ജനസംഘത്താലും പരിവൃതനായി മഹാരൊമപുരി
പുക്കു കപിതൊലിൽ എഴുന്നെള്ളുകയും ചെയ്തു-

൧൧൦., പൊമ്പയ്യൻ- യൂല്യൻ കൈസർ ക്രസ്സൻ എന്നത്രി വീ
രന്മാർ

ഇങ്ങിനെ ജയഘൊഷത്തൊടെ സമാപ്തിവന്നയുദ്ധം നടക്കും കാലം െ
രാമയിൽ രാജ്യക്രമമെല്ലാം മുടിച്ചുകളയെണ്ടതിന്നു ഉണ്ടായ മത്സരങ്ങ
ളെയും പറയുന്നു- കതിലീന എന്നൊരു കുലീനൻ സുല്ലാവിന്റെ ക്രൂരത

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/135&oldid=192624" എന്ന താളിൽനിന്ന് ശേഖരിച്ചത്