താൾ:CiXIV258.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

ടിമകലഹത്തെയും ക്ഷണത്തിൽ തീൎത്തു അദ്ധ്യക്ഷനായിവാണുതന്റെഅ
ഹംഭാവത്തിന്നു നിവൃത്തി വരുത്തുവാൻ പ്രജാസ്നെഹം സമ്പാദിച്ചു ത്രിബൂ
നരുടെ അധികാരം ചുരുക്കിവെച്ചതല്ലാതെ സുല്ലാവിന്റെ ചില കല്പ
നകളെ ഇല്ലാതാക്കി വീരന്മാൎക്ക മുമ്പെത്തസ്ഥാനമാനങ്ങളെ കൊടുത്ത
തിനാൽ അത്യന്തം മാനപ്പെട്ടു വസിക്കയും ചെയ്തു- സെലൈക്കസ്വരൂ
പക്കാർ രാജ്യവാഴ്ചനിമിത്തംതമ്മിൽ കലഹിച്ചസമയം ചിറ്റാസ്യ കടപ്പു
റങ്ങളിൽ അനെക കടല്പിടിക്കാർ ഉദിച്ചു മിത്രദാതായുദ്ധം നടക്കും കാ
ലം മദ്ധ്യതറന്യസമുദ്രത്തിലെങ്ങും ദുഷ്ക്രിയകളെ നടത്തി ഇതല്യ സിക്കി
ല്യകടല്പുറങ്ങളെയും അതിക്രമിച്ചു രൊമൎക്ക ഭയം ജനിപ്പിച്ചു നടന്നപ്പൊ
ൾ അവരെ നശിപ്പിക്കെണ്ടതിന്നു രൊമകപ്പൽഗണങ്ങളുടെ പ്രയത്നം
നിഷ്ഫലമായി പൊയതിനാൽ ഒരു ത്രിബൂനൻ രൊമരാജ്യത്തിലെ സമു
ദ്രങ്ങളിലും കടപ്പുറങ്ങളിലും ഇഷ്ടം പൊലെനടന്നു സൈന്യങ്ങളെയും കൂട്ടി
രാജ്യത്തിന്നു അപമാനം വരുത്തുന്ന കടൽ കള്ളന്മാരുടെ കലഹങ്ങ െ
ള സമൎപ്പിക്കെണ്ടതിന്നു പൊമ്പയ്യനെ അവരൊധിക്കെണമെന്നു കല്പി
ച്ചു പ്രജാസമ്മതം വരുത്തി പൊമ്പയ്യൻ സെനകളൊടുകൂട കപ്പൽ കയറി
പുറപ്പെട്ടു നാല്പതദിവസത്തിന്നകം മദ്ധ്യതറന്യ സമുദ്രത്തിലെങ്ങും കടല്പി
ടിക്കാരെ അന്വെഷിച്ചു കിലിക്യ ക്രെതദെശങ്ങളിൽ വെച്ചു നിഗ്രഹിച്ചുക
ലഹം അമൎത്തുവെക്കയും ചെയ്തു- അതിന്റെ ശെഷം ആസ്യ ഖണ്ഡത്തി
ലും മിത്രദാതാവിന്റെ സാമൎത്ഥ്യംകൊണ്ടും രൊമസൈന്യങ്ങളിലെ ക
ലഹംകൊണ്ടും ഒരൊ ആപത്തുകൾ സംഭവിച്ചു വരുന്നുവല്ലൊ എന്നു െ
വച്ചു ഒരു ത്രിബൂനൻ ൟ വിഘ്നങ്ങളെതീൎത്തു സന്ധിവരുത്തുവാൻ പ്രാ
പ്തിഉള്ളവൻ പൊമ്പയ്യൻ അത്രെ ആകയാൽ ആസ്യഖണ്ഡത്തിലെ രൊ
മരുടെ സൎവ്വാധികാരം അവന്റെ കൈയിൽ എല്പിച്ചു മിത്രദാതായുദ്ധം
തീൎക്കെണ്ടതിന്നു അവനെതന്നെ നിയൊഗിച്ചയക്കെണമെന്നു കല്പിച്ചു ജ
നസമ്മതം വരുത്തിയാറെ പൊമ്പയ്യൻ സെനകളെകൂട്ടി പുറപ്പെട്ടു മിത്രദാ
താവിനൊടു നിണക്ക രൊമരൊടു സന്ധിവെണമെന്നു വന്നാൽ നിന്റെ
രാജ്യം മുഴുവനും അവരുടെശാസനയിൽ എല്പിച്ചു കൊടുക്കെണമെന്നു
കല്പിച്ചതിന്നു സമ്മതംവരായ്ക കൊണ്ടു യുദ്ധം ഉണ്ടായപ്പൊൾ മിത്രദാതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/134&oldid=192623" എന്ന താളിൽനിന്ന് ശേഖരിച്ചത്