താൾ:CiXIV258.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

നാത്യക്തനായി മരിച്ചുകളഞ്ഞു- അനന്തരം സുക്കാസൈന്യങ്ങളുമായി ചി
റ്റാസ്യയിൽ സുഖിച്ചുപാൎത്തു മത്സരമുള്ള പട്ടണങ്ങൾ്ക്ക അത്യന്തം പിഴകല്പി
ച്ചു പട്ടാളങ്ങളെ വളരെധനം കൊടുത്തു സ്വീകരിച്ചു രൊമയിൽ പകവീളു
വാൻ പുറപ്പെട്ടു എത്തിയപ്പൊൾ മാരിയപക്ഷക്കാരെ പലപ്രകാരെണ
ഹിംസിച്ചു നിഗ്രഹിച്ചു രൊമനഗരം പുക്കു സംനീതരെയും ജയിച്ചു യുദ്ധ
ബദ്ധന്മാരെയും സംഹരിച്ചു അടിമകളെകൊണ്ടു ഏകദെശം ഒരുലക്ഷം
രൊമപ്രജകളെ കൊല്ലിച്ചു അവരുടെ ധനങ്ങളെ സ്വരൂപിച്ചു തന്റെ
ദുൎമ്മൊഹങ്ങൾ്ക്ക നിവൃത്തിവരുത്തിയശെഷം പട്ടാളങ്ങൾക്ക സമ്മാനമായിഇ
തല്യദെശങ്ങളെയും പകുത്തുകൊടുത്തു ആദെഷ്ടാവായി വാണു ത്രിബൂ
നരുടെ അധികാരം ചുരുക്കിവെച്ചു വൃദ്ധമാലക്കാൎക്കാധിക്യം വരുത്തി
പുതിയവ്യവസ്ഥയെ സ്ഥാപിച്ചശെഷം താൻ സ്ഥാനത്തിൽനിന്നു നീങ്ങി
ഭാഗ്യവാനെന്നു പെർ ധരിച്ചു സുഖിച്ചുപാൎത്തു- സ്വജീവിതധൎമ്മംസംക്ഷെ
പിച്ചെഴുതി. ക്രി.മു. ൭൮. മരിച്ചുപൊകയും ചെയ്തു-

൧൦൯., പൊമ്പയ്യൻ-

സുല്ലാമരിച്ച ഉടനെ അദ്ധ്യക്ഷനായ ലെവിദൻ അവൻ വരുത്തിയവ്യവ
സ്ഥകളെ ബലാല്ക്കാരെണ ഇല്ലാതാക്കുവാൻ ഭാവിച്ചു സൈന്യങ്ങളെകൂ
ട്ടി രൊമനഗരത്തിന്റെ നെരെ ചെന്നു എത്തിയപ്പൊൾ അദ്ധ്യക്ഷനാ
യ കാതുലൻ അവനെ ജയിച്ചു- പിന്നെ മാരിയപക്ഷക്കാരെ സംഹ
രിപ്പാൻ വെണ്ടി സികില്യ ആഫ്രിക്ക രാജ്യങ്ങളിൽ വെച്ചു അത്യന്തം ഉ
ത്സാഹിച്ചു മാനം എറിയ പൊമ്പയ്യൻ എന്ന ഒരു സുല്ലാശിഷ്യൻ യുദ്ധം
സമൎപ്പിച്ചശെഷം വൃദ്ധമാലക്കാർ സ്പാന്യരാജ്യത്തിലെ കലഹം അമ െ
ൎക്കണ്ടതിന്നു പൊമ്പയ്യനെ സെനകളൊടും കൂട നിയൊഗിച്ചയച്ചു സ്പാ
ന്യപ്രജകളെ മമതകൊണ്ടു സൎത്തൊൎയ്യൻ എന്നൊരു മാരിയപക്ഷക്കാ
രൻ ആ രാജ്യം സ്വാധീനമാക്കിവാണു പൊമ്പയ്യനെയും ചിലപ്പൊൾ ജ
യിച്ചശെഷം ഒരു പടനായകന്റെ ദ്രൊഹത്താൽ മരിച്ചതുകൊണ്ടു
പൊമ്പയ്യന്നു സ്പാന്യകലഹം തീൎത്തു പ്രജാനുസരണം സ്ഥാപിപ്പാൻ സം
ഗതിവന്നു- ജയശ്രീത്വത്തൊടെ അവൻ ഇതല്യയിൽ മടങ്ങിവന്നപ്പൊ
ൾ രൊമരാജ്യത്തിന്നു വളരെ നഷ്ടവും അപമാനവും വരുത്തിയ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/133&oldid=192622" എന്ന താളിൽനിന്ന് ശേഖരിച്ചത്