താൾ:CiXIV258.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

ദ്ധ്യക്ഷനായലൂക്യൻ സുല്ലാ എന്ന വീരനെനിയൊഗിച്ചപ്പൊൾ മാരിയ
ൻ അസൂയപ്പെട്ടു സുല്വിത്യൻ എന്ന ത്രിബൂനനെകൊണ്ടു പല കൌശലം പ്ര
യൊഗിച്ചു പടനായകസ്ഥാനം തനിക്കവരുത്തിയാറെ സുല്ലാസെനകളും
ആയിരൊമപട്ടണത്തിൽ വന്നു അവനെ ജയിച്ചു ഒടിച്ചു സുല്വിത്യൻ ഉ
ണ്ടാക്കിയ കൌശലവ്യവസ്ഥയെ ഇല്ലാതാക്കി ഒക്താവ്യൻ കിന്നാ എന്ന
ഇരിവരെയും അദ്ധ്യക്ഷസ്ഥാനത്തിന്നു അവരൊധിച്ചു മിത്രദാതാവി െ
നാടുള്ളയുദ്ധത്തിന്നായി പുറപ്പെട്ടുപൊകയും ചെയ്തു- സുല്ലാപൊയ ഉടനെ
രൊമപട്ടണത്തിൽ ഒരൊ മത്സരങ്ങളും യുദ്ധങ്ങളും നടന്നു കിന്നാതൊ
റ്റൊടിപൊയി വളരെ ഇതല്യ പ്രജകളെ കൂട്ടിമാരിയനും സഹായ
ത്തിന്നായി സൈന്യങ്ങളെ വരുത്തി സമ്നീതരും ലുക്കാനരും അവന്റെ പ
ക്ഷം തിരിഞ്ഞു ഇങ്ങിനെ മൂന്നു വകക്കാർ രൊമപട്ടണത്തെ വളഞ്ഞു
പിടിച്ചു ഒക്താവ്യൻ എന്ന അദ്ധ്യക്ഷനെയും സുല്ലാപക്ഷക്കാരെല്ലാവ
രെയും നിഗ്രഹിച്ചു കിന്നാവും മാരിയനും തങ്ങളെതന്നെ അദ്ധ്യക്ഷന്മാ
രാക്കി വാണു അല്പകാലം കഴിഞ്ഞിട്ടു മാരിയൻ മരിച്ചുപൊകയും
ചെയ്തു-

൧൦൮., സുല്ലാവിന്റെ ജയവും വാഴ്ചയും-

കിന്നാപിറ്റെ ആണ്ടിലും അദ്ധ്യക്ഷനായി പാൎത്തു പൂൎവ്വദിക്ക ജയിച്ചു
പൊരുന്ന സുല്ലാവിന്റെ നെരെ യുദ്ധം ചെയ്വാൻ ഒരുമ്പെടുകയും ചെയ്തു-
സുല്ലാരൊമയിൽ നടന്നു വരുന്ന അതിക്രമങ്ങളെ ഒട്ടും കൂട്ടാക്കാതെ
അഥെനപട്ടണം വളഞ്ഞു കയറി മിത്രദാതാവിന്റെ പടകളെ ചിറ്റാസ്യ
യൊളം ആട്ടിക്കളഞ്ഞു മാരിയന്റെ പക്ഷക്കാരും സുല്ലാവിനെ താഴ്ത്തെ
ണ്ടതിന്നു സൈന്യങ്ങളെ കൂട്ടി പടനായകനെയും നിയൊഗിച്ചു ആ യുദ്ധ
ത്തിന്നു അയച്ചെങ്കിലും സുല്ലാ ഒന്നും അനുസരിയാതെ സ്വന്ത പട്ടാളങ്ങ
ളൊടുകൂടെ കപ്പലിൽ കയറി ചിറ്റാസ്യയിൽ എത്തിയപ്പൊൾ മിത്രദാതം
സന്ധി അപെക്ഷിച്ചു മുന്നം അടക്കിയ ദെശങ്ങളെയും കപ്പൽഗണങ്ങ
ളെയും രൊമരുടെ കൈയിൽ എല്പിക്കയും ചെയ്തു- അതിന്നിടയിൽ മാ
രിയ പക്ഷക്കാരുടെ സെനകൾ മത്സരിച്ചു പടനായകനെ കൊന്നു വ
ഴിയെ വന്നവൻ സുല്ലാ എതിരെവരുന്ന പ്രകാരം കെട്ടുഭയപ്പെട്ടുസെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/132&oldid=192621" എന്ന താളിൽനിന്ന് ശേഖരിച്ചത്