താൾ:CiXIV258.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

ൻ നിശ്ചയിച്ചു- മെത്തല്ലൻ അതിനെ വിരൊധിച്ചതിനാൽ രാജ്യഭ്രഷ്ട
നായിപൊയി. പിറ്റെആണ്ടിൽ സതുൎന്നീനൻ തന്റെ സ്നെഹിതന്മാരിൽ
ഒരുത്തനെ അദ്ധ്യക്ഷനാക്കുവാൻ ഉത്സാഹിച്ചു പലക്രൂരകൎമ്മങ്ങളെയും
പ്രവൃത്തിച്ചപ്പൊൾ മാരിയൻ ജനസമ്മതത്തിന്നു ഭെദം വന്നു എന്നു ക
ണ്ടു അവനെവിരൊധിച്ചു കപിതൊലിനെ വളഞ്ഞു അവനെയും പക്ഷ
ക്കാരെയും പിടിച്ചുകൊന്നശെഷം മെത്തല്ലൻ മാനത്തൊടെ രാജ്യത്തി
ൽ മടങ്ങിവന്നത് കൊണ്ടു മാരിയൻ ഭ്രമിച്ചു പട്ടണം വിട്ടു ചിലകാലം മ
റുനാട്ടിൽ പൊയിപാൎക്കയും ചെയ്തു-

൧൦൭., മാരിയനും സുല്ലാവും-

അല്പകാലം ചെന്നശെഷം ലീവ്യൻ ദ്രൂമ്പൻ എന്നൊരു ത്രിബൂനൻ വൃ
ദ്ധമാലക്കാരുടെ അധികാരം കുറെച്ചുവെക്കെണ്ടതിന്നു സൎവ്വബന്ധുജ
നങ്ങൾ്ക്കും രൊമപ്രജാ അനുഭവം വരുത്തുവാൻ ഉത്സാഹിച്ചത് വൃദ്ധമാല
ക്കാരുടെ വിരൊധംകൊണ്ടു അസാദ്ധ്യമായിപൊയപ്പൊൾ ലത്തീനർ ഉ
മ്പ്രർ എത്രുസ്കർ എന്ന മൂന്നു ജാതിക്കാർ ഒഴികെശെഷം ബന്ധുക്കൾ എ
ല്ലാം മത്സരിച്ചു കൊൎപ്പീന്യപട്ടണത്തിൽകൂടി വന്നു സ്വധൎമ്മപ്രകാരം കാൎയ്യാ
ദികളെ നടത്തുവാൻ തുടങ്ങി സീലൊ- പൊന്ത്യൻ തെലസീനൻ മുതലാ
യ വീരന്മാരെ അനുസരിച്ചു ശൌൎയ്യക്രിയകളെ ചെയ്തതിനാൽ രൊമൎക്ക
വളരെ ജനനാശവും ബുദ്ധിമുട്ടും ഉണ്ടായി വിശ്വസ്തബന്ധുക്കളുടെ സഹാ
യത്തിന്നു സ്ഥിരതവരുത്തെണ്ടതിന്നു അവരവൎക്ക രൊമപ്രജാനുഭവം
കൊടുത്തതുമല്ലാതെ സന്ധിച്ചു അടങ്ങിവന്നാൽ മാത്സരികന്മാൎക്കും കൊടു
പ്പാൻ നിശ്ചയിച്ചു- സമ്നീതർലുക്കാനർ എന്ന ഇരുവകക്കാരെ ജയി
ച്ചടക്കുവാൻ സംഗതിവരും മുമ്പെ പൊന്തുരാജാവായ മിത്രദാതാ മത്സ
രിച്ചു കപ്പദൊക്യ ബിഥുന്യരാജ്യങ്ങളെയും രൊമരെ അനുസരിക്കുന്ന ചി
റ്റാസ്യദെശങ്ങളെയും അതിക്രമിച്ചു സ്വാധീനമാക്കി പ്രജകളുടെ സഹാ
യത്താൽ രൊമസൈന്യങ്ങളെയും നിഗ്രഹിച്ചു സ്വസൈന്യങ്ങളൊടുകൂട
കപ്പൽ കരെറി ഐഗയ്യ സമുദ്രംകടന്നു യവനരാജ്യത്തിൽ ചില അം
ശങ്ങളെ പിടിച്ചു എന്ന വൎത്തമാനങ്ങൾ പൂൎവ്വദിക്കിൽനിന്നു എത്തി. മി
ത്രദാതാവിനെ തടുത്തുനിൽ്ക്കെണ്ടതിന്നു രൊമർ. ക്രി. മു. ൮൮ വൎഷം അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/131&oldid=192620" എന്ന താളിൽനിന്ന് ശേഖരിച്ചത്