താൾ:CiXIV258.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

ശത്രുക്കൾ്ക്ക യുദ്ധശീലവും ശൌൎയ്യവും എറ ഉണ്ടാകകൊണ്ടു ആയുദ്ധം ക്ഷ
ണത്തിൽ സമൎപ്പിപ്പാൻ സംഗതിവന്നില്ല- മെത്തല്ലന്റെ കീഴിൽനായകം െ
ചയ്യുന്ന മാരിയൻ കുലഹീനനായി കുലശ്രെഷ്ഠന്മാരെയും വിദ്യാകൌശ
ലങ്ങളെയും നിരസിച്ചു എങ്കിലും യുദ്ധവിദഗ്ദ്ധനാകയാൽ പ്രജാപ്രി
യനായി അദ്ധ്യക്ഷസ്ഥാനവും പ്രാപിച്ചപ്പൊൾ മെത്തല്ലനെനീക്കി പ്ര
ധാനസെനാനിയായി മൌരിതന്യരാജാവിന്റെ കൌശലത്താൽ യു
ഗുൎത്ഥാവിനെ ബദ്ധനാക്കി യുദ്ധം സമൎപ്പിക്കയും ചെയ്തു- അക്കാലത്തിൽ
കിമ്പ്രർ എന്നവടക്കെജാതിസ്വദെശം വിട്ടു അന്യദെശം അന്വെഷി
ച്ചടക്കുവാൻ പുറപ്പെട്ടു തെക്കൊട്ടും പടിഞ്ഞാരൊട്ടും ചെന്നു തൈതൊ
നർ- തിഗുരീനർ എന്ന മൂന്നുവകക്കാരെ ചെൎത്തു ൫. രൊമസൈന്യങ്ങ
ളെ നിഗ്രഹിച്ചു പിരനയ്യമലപ്രദെശത്തിൽ എത്തി- രൊമർ ആ ഉന്നത
ശരീരികളായ ശൂരന്മാരെ കണ്ടപ്പൊൾ അത്യന്തം പെടിച്ചുരാജ്യം ര
ക്ഷിക്കെണ്ടതിന്നു പ്രാപ്തിഉള്ളവൻ മാരിയനത്രെ എന്നു നിശ്ചയിച്ചു ൬
വൎഷം കൂടക്കൂടെ അവനെഅദ്ധ്യക്ഷനാക്കി ആക്രൂരശത്രുക്കളെ തടു
ക്കെണ്ടതിന്നു സൈന്യങ്ങളൊട് കൂട കല്പിച്ചയക്കുകയും ചെയ്തു- ശത്രുസൈ
ന്യങ്ങൾ ഗാലസ്പാന്യദെശങ്ങളിൽവന്നു തടവുകൂടാതെ കൊള്ളയിട്ടപ്പൊ
ൾ മാരിയൻ രൊമസൈന്യങ്ങൾ്ക്ക യുദ്ധകഷ്ടങ്ങളിലും ശത്രുകാഴ്ചനിലവി
ളികളിലും ശീലം വരുത്തി ഭയം നീക്കി ശത്രുക്കൾ അദിജനദിതാഴ്വരയിൽ
നിന്നുംഗാലദെശത്തിൽ നിന്നു ഇതല്യയിൽ പ്രവെശിക്കെണ്ടതിന്നു രണ്ടം
ശമായി പിരിഞ്ഞപ്പൊൾ ആക്ക്വെപൊൎക്കളത്തിൽ തൈതൊനരെ പ
രിഭവിച്ചു ലുതാത്യൻ കതുലന്റെ സൈന്യങ്ങളൊട് ചെൎന്നു എതിരിട്ടപ്പൊ
ൾ ഇതല്യയിൽ എത്തിയ കിമ്പ്രരെയും ൧൦൧ ക്രി.മു. പെരൊനപട്ടണസ
മീപത്തുവെച്ചു നിഗ്രഹിക്കയും ചെയ്തു- ആ യുദ്ധത്തിൽനിന്നു മടങ്ങിവന്ന െ
പ്പാൾ മാരിയൻപിന്നെയും അദ്ധ്യക്ഷ സ്ഥാനം കിട്ടെണ്ടതിന്നു പ്രജകൾക്ക
വളരെ ധനംകൊടുത്തു മമതയെ സമ്പാദിച്ചു സത്തുൎന്നീനൻ എന്നൊരു കു
ലീനദ്വെഷിയൊടു ചെൎന്നു അദ്ധ്യക്ഷനായി വരികയും ചെയ്തു- സത്തുൎന്നീ
നൻ പല കൌശലവും പ്രയൊഗിച്ചു ത്രിബൂനനായി രാജ്യരക്ഷിതാവായ
മാരിയന്നും സൈന്യങ്ങൾ്ക്കും കൂലിക്കായി ഒരൊ ദെശങ്ങളെ കൊടുപ്പാ

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/130&oldid=192619" എന്ന താളിൽനിന്ന് ശേഖരിച്ചത്