താൾ:CiXIV258.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

കാരണശിക്ഷകളുമത്രെ അനുഭവമായിവന്നു ആ സംഘത്തിന്നു ഇഷ്ട
രായസ്ഥാനികൾ്ക്ക ശിക്ഷവരാതെ ഒരൊദുഷ്കൎമ്മങ്ങളെ പ്രവൃത്തിക്കാം
കൈക്കൂലികൊടുപ്പാൻ പ്രാപ്തി ഉള്ളവന്നു സകലവും കഴിയും- പ്രജാ
മമതയും ഒരൊസ്ഥാനികളുടെ സമ്മതവും പണത്തിന്നുലഭിക്കും എന്നുനു
മീദ്യരാജാവായ യുഗുൎത്ഥാവിന്റെ കാൎയ്യത്താൽ തെളിഞ്ഞുവന്നു അ
വന മസ്സനിസ്സാവംശത്തിന്നു പരിപാലകന്മാരായരൊമരുടെ വിരൊ
ധം കൂടാതെ പല ദുൎന്നയങ്ങളെ ചെയ്തു അത്യന്തം കൈക്കൂലികൊടു
ത്തു രൊമസ്ഥാനികളെ വശീകരിച്ചു രണ്ടു സഹരക്ഷകന്മാരെ കൌശ
ലം പ്രയൊഗിച്ചു നിഗ്രഹിച്ചു രാജ്യം അടക്കിവാഴുകയും ചെയ്തു- ഒരു
ത്രിബൂനൻ ഈ അന്യായം പ്രജാസംഘത്തൊടു ബൊധിപ്പിപ്പാൻ
നിശ്ചയിച്ചിട്ടത്രെ വൃദ്ധമാലക്കാർ ഒരു അദ്ധ്യക്ഷനെ സൈന്യങ്ങ
ളൊടു കൂട പ്രതിക്രിയചെയ്വാൻ ആഫ്രിക്കയിലെക്ക നിയൊഗിച്ചയച്ച
പ്പൊൾ യുഗുൎത്ഥ ഇവന്നും വളരെ ധനം കൊടുത്തു സന്ധിവരുത്തിയശെഷം
മെമ്യൻ എന്ന മറ്റൊരു ത്രിബൂനൻ അവന്റെ ന്യായങ്ങളൊക്കയും വി
സ്തരിക്കെണം എന്നു പറഞ്ഞപ്പൊൾ വൃദ്ധമാലക്കാർ യുഗുൎത്ഥരാജാവിന്നു
രൊമയിലെക്കവരുവാൻ തക്ക കല്പന അയച്ചുഅവനും വന്നു ചില
ത്രിബൂനന്മാൎക്ക കൈക്കൂലികൊടുത്തു മെൎമ്യൻ അവനൊട് ചൊദിച്ചതി
ന്നു ഉത്തരം പറയാതെ പാൎത്തതുകൊണ്ടു കാൎയ്യം വിസ്തരിപ്പാൻ കഴിയാ
തെ ആയി- രൊമയിലും മസ്സനിസ്സവംശക്കാരനായ ഒരുത്തനെകൊ
ല്ലിച്ചശെഷമത്രെ യുഗുൎത്ഥ ഇതല്യദെശം വിട്ടു ഒടിപൊകെണ്ടിവന്നത്-
രൊമർ സെനകളെ അയച്ചിട്ടും യുദ്ധമുണ്ടായപ്പൊൾ പടനായകന്മാർ
യുഗുൎത്ഥാവൊട് ധനം വാങ്ങിതൊറ്റു നുകത്തിൻ കീഴിൽ കടക്ക എന്ന അ
പമാനവും സഹിച്ചു നുമിദ്യരാജ്യം വിട്ടുപൊകയും ചെയ്തു- അതിന്റെ െ
ശഷം വിസ്താരം പുതുതായി തുടങ്ങി പല കുലീനന്മാരുടെ മ്ലെഛ്ശത വെളി
ച്ചത്തവന്നു രൊമൎക്ക ഉണ്ടായ അപമാനം നീക്കെണ്ടതിന്നു അദ്ധ്യക്ഷനാ
യ മെത്തല്ലൻ പടനായകനായി പ്രയാസെന സൈന്യങ്ങളിലെ അനുസര
ണക്കെടൊക്കയും തീൎത്തു യുദ്ധം തുടങ്ങുകയും ചെയ്തു-

൧൦൬., മാരിയൻ

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/129&oldid=192618" എന്ന താളിൽനിന്ന് ശേഖരിച്ചത്