താൾ:CiXIV258.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ൾ എല്ലാവരും ഗ്രാക്കന്റെ വൈരത്താൽ ഇവൻ അന്തരിച്ചു എന്നു വിചാ
രിച്ചു തിബെൎയ്യന്റെ സഹൊദരനായ ക്കായൻ ഗ്രാക്കൻ പരദെശത്തു
നിന്നു വരാതെ ഇരിപ്പാൻ ഉത്സാഹിച്ചെങ്കിലും അവൻ സ്വകാൎയ്യമായി വ
ന്നു ത്രിബൂനനായി ദെശവിഭാഗധൎമ്മം ക്രമത്താലെ നിവൃത്തിപ്പാൻ പ്രയത്നം
ചെയ്തു- വൃദ്ധമാലക്കാരുടെ അധികാരം കുഴക്കി ഒരൊ ദെശങ്ങളിലെ
നാടുവാഴികളുടെ കുറ്റങ്ങളെ ശൊധനചെയ്തു. വിധിക്കെണ്ടതിന്നു
കുലീനന്മാരായവീരന്മാരെ വരിച്ചു തന്റെ പക്ഷക്കാരെ വൎദ്ധിപ്പിപ്പാ
ൻ ലത്തീനബന്ധുക്കൾ്ക്ക രൊമപ്രജാനുഭവവും കല്പിച്ചുകൊടുത്തതുകൊ
ണ്ടു വൃദ്ധമാലക്കാർ അവരെ അത്യന്തം പകെച്ചു കൌശലങ്ങളെ പ്ര
യൊഗിച്ചു സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു- പ്രജാസ്നെഹം പൊകരു െ
തന്നുവെച്ചു ഗ്രാക്കൻ വൃദ്ധമാലക്കാരുടെ സമ്മതത്താലെ കുലഹീനന്മാ
രെ ചെൎത്തു ഇതല്യയിൽ പുറപ്പെട്ടു അഫ്രിക്കയിൽ പൊയി കൎത്ഥ
ഹത്ത ഇടിഞ്ഞതിന്റെ അരികിൽ ഒരുപുതുപട്ടണം പണിയിച്ചുകുടി
യിരുന്നു- നിവാസികളെ ആരൊടും കല്പന ചൊദിക്കാതെവളരെ വ
ൎദ്ധിപ്പിച്ചപ്പൊൾ രൊമർ വിരൊധിച്ചു അവനെ കുറ്റം ചുമത്തി ൧൨൧.
വ.ക്രി. മു. കലശലുണ്ടായിട്ടു പുതുപട്ടണനിവാസികൾ ൩൦൦൦ത്തൊടും
കൂട സംഹരിച്ചതുമല്ലാതെ അവന്റെ പക്ഷക്കാരിലും ക്രൂരശിക്ഷക
ളെ കല്പിച്ചുനടത്തിക്കയും ചെയ്തു- അതിന്റെശെഷം ദെശവിഭാഗത്തി
ൽ കിട്ടിയ നിലങ്ങളെ വിറ്റുകളവാൻ ദരിദ്രൎക്ക സമ്മതമുണ്ടായപ്പൊൾ
പലനികൃഷ്ടന്മാരും കൃഷിചെയ്വാൻ മനസ്സില്ലാതെ കുറഞ്ഞവിലെക്ക
ധനവാന്മാൎക്ക ഒരൊന്നു കൊടുത്തു കളകകൊണ്ടു മുമ്പെത്ത ദാരിദ്ര്യം
മുഴുത്തുവന്നു ഗ്രാക്കരുടെ പ്രയത്നഫലം എല്ലാം ക്രമത്താലെ നിഷ്ഫല
മായിപൊകയും ചെയ്തു-

൧൦൫., ധനശ്രെഷ്ഠന്മാരുടെ ഗൎവ്വം

ഗ്രാക്കരുടെ പ്രയത്നം ഇപ്രകാരം വിഫലമായി പൊയിട്ട ധനശ്രെഷ്ഠന്മാ
രുടെ ഗൎവ്വം അത്യന്തം വൎദ്ധിച്ചുതുടങ്ങി- സ്വദെശത്തിലും പുറനാട്ടിലും അ
ൎത്ഥാഗ്രഹവും ദുൎമ്മൊഹനിവൃത്തിയും അതിക്രമിച്ചുപൊന്നു- ന്യായപ്രകാരം
കാൎയ്യാദികളെ നടത്തുന്നസ്ഥാനികൾ്ക്ക ശൂരസംഘത്തിന്റെ ക്രൊധവും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/128&oldid=192617" എന്ന താളിൽനിന്ന് ശേഖരിച്ചത്