താൾ:CiXIV258.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

വന്നു അതിനാൽ പലപ്പൊഴും ക്ഷാമവും അടിമമത്സരങ്ങളും ഉണ്ടായ
തല്ലാതെ ഹീനന്മാൎക്കും ഒരൊ സ്ഥാനികളെ അവരൊധിപ്പാൻ അധികാര
മുണ്ടാകകൊണ്ടു കൈക്കൂലി അധികംകൊടുത്തവനെ അവർ വരിക്കും
ഇപ്രകാരം രൊമരാജ്യത്തിൽ കുലീനന്മാർ സമാനർ എന്ന മുമ്പെത്തരണ്ടു
വകക്കാൎക്ക പകരം ധനവാന്മാരും നിരാധാരന്മാരും എന്നുള്ള ഭെദം
ഉണ്ടായ്വൎദ്ധിച്ചു- കുലീനന്മാരുടെ കൈയിൽ സൎവ്വാധികാരം ഉണ്ടായി െ
ശഷമുള്ളവൎക്ക ഒരൊ സഭകളായികൂടി ത്രിബൂനരെ അവരൊധിപ്പാനെ
ന്യായമുള്ളു

൧൦൪., ഗ്രാക്കർ-

അപ്പൊൾ തിബെൎയ്യൻ സെബ്രൊന്യൻ ഗ്രാക്കൻ ത്രിബൂനനായി ധനവാ
ന്മാരുടെ വലിപ്പം താഴ്ത്തി ദരിദ്രന്മാൎക്ക സഹായം ചെയ്തുതുടങ്ങി- നുമന്ത്യയു
ദ്ധത്തിൽ വൃദ്ധമാലക്കാർ സമ്മതിക്കാത്ത സന്ധിനിൎണ്ണയം വരുത്തിയശെ
ഷം ദരിദ്രന്മാരുടെ ഉപകാരത്തിന്നായി രാജ്യനിലങ്ങളെ എല്ലാവൎക്കും സ
മമായി പകുക്കെണ്ടതിന്നു പ്രയത്നം ചെയ്തിട്ടും സഹത്രിബൂനനായ ഒക്താ
വ്യൻ വിരൊധിച്ചതുകൊണ്ടു കാൎയ്യസിദ്ധിവന്നില്ല- അനന്തരം ഗ്രാക്കർ
ധൎമ്മത്തിന്നും സമ്പ്രദായത്തിന്നും വിരൊധമായി പ്രജകളുടെ സഹായ
ത്താൽ ഒക്താവ്യനെ സ്ഥാനഭ്രഷ്ടനാക്കിയാറെ അനുജനൊടു കൂട
ദെശവിഭാഗം എന്ന വ്യവസ്ഥ വരുത്തുകയും ചെയ്തു. അക്കാലം പെൎഗ്ഗമു
രാജാവ് മരിച്ചുതന്റെ മുതലൊക്കയും രൊമരാജ്യത്തിന്നു നിശ്ച
യിച്ചു കൊടുത്തു- പിറ്റെ ആണ്ടിലും ത്രിബൂനനായി വരെണ്ടതിന്നായി
ഗ്രാക്കൻ ആ മുതലെ ദരിദ്രന്മാൎക്ക കൊടുപ്പാൻ തക്കവണ്ണം ഉത്സാഹിച്ചെ
ങ്കിലും ത്രിബൂനനെ വരിക്കുന്നാളിൽ അവന്റെ പക്ഷക്കാർ മിക്കവാറും
കൃഷിപണിക്ക പൊയതകൊണ്ടു മറ്റൊരുത്തൻ ആസ്ഥാനത്തിൽ ആ
യതുമല്ലാതെ- സ്കിപിയൊനാസികൻ വൃദ്ധമാലക്കരൊടും കൂടവെല
ക്കാരെ ചെൎത്തുപുറപ്പെട്ടു ഗ്രാക്കനെയും അവന്റെ പക്ഷക്കാരായ ൩൦൦
ആളുകളെയും വധിക്കയും ചെയ്തു- അക്കാലത്തിൽ ത്രിബൂനന്മാൎക്കും വൃ
ദ്ധമാലയിൽ കൂടി നിരൂപിപ്പാൻ ന്യായമായിവന്നു ഗ്രാക്കന്റെ ശത്രുവാ
യ സ്കിപിയൊ എമീല്യനെ ഒരുദിവസം കിടക്കമെൽ മരിച്ചു കണ്ടപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/127&oldid=192616" എന്ന താളിൽനിന്ന് ശേഖരിച്ചത്