താൾ:CiXIV258.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

സെനകളെ പലപ്പൊഴും ജയിച്ചശെഷം കൈക്കൂലിവാങ്ങിയ ഒരു സ്നെ
ഹിതന്റെ ദ്രൊഹത്താൽ മരിച്ചു- നുമന്ത്യരും ലുസിത്താനരുടെ പക്ഷം
ചെൎന്നു പലപ്രകാരവും രൊമൎക്ക അവജയം വരുത്തിയതുകൊണ്ടു രൊ
മർ അവരുടെ പട്ടണം വളഞ്ഞപ്പൊൾ അത്യന്തം ശൂരതകാട്ടിയതു നി
മിത്തം കയറുവാൻ പാടില്ലെന്നു കണ്ടാറെ സന്ധിച്ചത വൃദ്ധമാലക്കാർ
സമ്മതിക്കാതെ കൎത്ഥഹത്തെ സംഹരിച്ച സ്കിപിയൊ എമില്യനെ പട
നായകനാക്കി അയച്ചു അവൻ പട്ടാളങ്ങളിലെ ക്രമക്കെടെല്ലാം തീൎത്തി
ട്ടു നുമന്ത്യനഗരം വളഞ്ഞു നിവാസികൾ പല ശൌൎയ്യാതിശയങ്ങളെ ചെ
യ്തു മിക്കവാറും അന്യൊന്യം വെട്ടിമരിച്ചു മുടിഞ്ഞശെഷം അത്രെ കയ
റി കൊള്ളയിട്ടു പട്ടണം ഭസ്മമാക്കുവാൻ സംഗതിവന്നു- ഈ സ്പാന്യയുദ്ധ
ങ്ങളിൽ പടനായകന്മാരുടെ മ്ലെഛ്ശതകൊണ്ടും പട്ടാളങ്ങളുടെ മത്സരങ്ങ െ
ളകൊണ്ടും രൊമഭാവം അത്യന്തം ഭെദിച്ചുപൊയെന്നു പ്രസിദ്ധമായി
വന്നു- യവനമക്കദൊന്യരാജ്യങ്ങളിൽ രൊമർ വിദ്യകളെ ഗ്രഹിക്കാ
തെ പല സുഖഭൊഗങ്ങളിൽ രസിച്ചുതുടങ്ങി- പലയവനകൌശലപ
ണികളെ രൊമയിലെക്ക കൊണ്ടുവന്നെങ്കിലും അതിന്റെ വിശെഷ
മറിയാതെ ധനവാന്മാരുടെ ഭവനങ്ങളെ അലങ്കരിക്കെണ്ടതിന്നു അ
ത്രെ സംഗ്രഹിച്ചുവെച്ചത്- യവനഭാഷ പഠിച്ചു വിദ്വാന്മാരുടെ പുസ്ത
കങ്ങളെയും വായിച്ചു എങ്കിലും രൊമയുദ്ധശാലികൾ അതിൽ രസിക്കാ
തെയും വിദ്യാവിശെഷങ്ങളെ അറിയാതെയുംഇരുന്നു ജനനാശംവ
രുത്തുന്നു കളികളെ അത്രെനൊക്കി സന്തൊഷിക്കയും ചെയ്തു- നിത്യ
പടകളെകൊണ്ടു ഇതല്യയിലെ ജനപുഷ്ടികുറഞ്ഞു ഒരൊദിക്കിലെ കു
ലീനന്മാരും നികൃഷ്ടന്മാരും രൊമനഗരത്തിൽ വന്നുപാൎക്കകൊണ്ടു ആ
പട്ടണത്തിൽ പ്രജാസംഖ്യയും ദാരിദ്ര്യബാധയും അത്യന്തം വൎദ്ധിച്ചു- ധ
നം കുലീനന്മാരുടെ വശത്തിലിരിക്കകൊണ്ടു ശെഷമുള്ളവർ എല്ലാവരും
അവരുടെ അടിമകളായിതീൎന്നു ഗൊരക്ഷ ഭവനാലങ്കാരം മുതലായസു
ഖഭൊഗങ്ങൾ കുലീനന്മാൎക്ക പ്രധാനമായതുനിമിത്തം ഇതല്യദെശത്തി
ൽ കൃഷിമിക്കതും ഇല്ലാതെപൊയി- വെണ്ടുന്ന ധാന്യങ്ങളെ കിട്ടെണ്ടതി
ന്നു രൊമർ സിക്കില്യ ആഫ്രിക്കാരാജ്യങ്ങളിലെക്ക കപ്പൽ അയക്കെണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/126&oldid=192615" എന്ന താളിൽനിന്ന് ശേഖരിച്ചത്