താൾ:CiXIV258.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ൎത്തു- മുമ്യൻ അകയ്യരെയും ജയിച്ചു കൊറിന്തപട്ടണത്തെപിടിച്ചു
ഭസ്മമാക്കി ൧൪൬ാം വ.ക്രി.മു. അകയ്യദെശവും രൊമരാജ്യത്തിന്റെ
ഒരംശമായി വരികയും ചെയ്തു- ആവൎഷത്തിൽ കൎത്ഥഹത്തനഗര
ത്തിന്നും നാശംവന്ന പ്രകാരം പറയുന്നു- രൊമർ ഒട്ടും വിരൊധിക്കാ
യ്കയാൽ മസ്സിനിസ്സരാജ്യത്തിന്റെ ഒരൊ ഖണ്ഡങ്ങളെ തനിക്ക സ്വ
രൂപിച്ചു- പൊൎക്യൻ കാത്തൊ രണ്ടുപക്ഷക്കാരിലും ഇണക്കംവരു
ത്തുവാൻ വന്നപ്പൊൾ പട്ടണത്തിന്റെ ശ്രീത്വം കണ്ടുഭ്രമിച്ചുമടങ്ങി
പൊയശെഷം കൎത്ഥഹത്തനഗരം ഭസ്മമായിപൊകെണമെന്നു എ െ
ന്റപക്ഷം എന്നുദിവസെന കല്പിച്ചു വൃദ്ധമാലയെ അതിന്നുത്സാ
ഹിപ്പിക്കയും ചെയ്തു- കൎത്ഥഹത്തിൻ ഉള്ളിൽ രൊമവൈരികൾ മറു
പക്ഷക്കാരെ വിരൊധിച്ചുനീക്കിയപ്പൊൾ രൊമവൃദ്ധമാലക്കാർ ഇതു
സത്യലംഘനം പ്രതിക്രിയവെണം എന്ന് കല്പിച്ചു കൎത്താഗർ ആദൊഷം
ചെയ്തവരെ നാടുകടത്തി എങ്കിലും പടക്കൊപ്പുകളെയും രൊമവശത്തി
ൽ എല്പിക്കെണ്ടതുമല്ലാതെ നഗരവും കടപ്പുറവും വിട്ടു രാജ്യത്തിൻ
അകത്തപാൎക്കെണമെന്നു കല്പന അയച്ചപ്പൊൾ കൎത്താഗർ ഇത അ
സഹ്യം എന്ന പറഞ്ഞു വിരൊധിച്ചു നഗരം വളഞ്ഞിട്ടുള്ള മഹാസൈന്യങ്ങ
ളെ അതിശയധൈൎയ്യത്തൊടെ പലയുദ്ധകൌശലങ്ങളെ പ്രയൊഗിച്ചു
രണ്ടുവൎഷത്തൊളം തടുത്തുനില്ക്കയും ചെയ്തു- അപ്പൊൾ രൊമർ സ്കിപി
യൊ എമീല്യനെ അദ്ധ്യക്ഷനാക്കി കൎത്ഥഹത്തപട്ടണം സംഹരിപ്പാ
ൻ അയച്ചു അവൻ മുമ്പെആപൊരിനെ വിരൊധിച്ചു എങ്കിലും സൈ
ന്യങ്ങളൊടു കൂട പട്ടണത്തിൽ കയറി ഒരൊതെരുക്കളിൽ ശൂരന്മാരാ
യ നിവാസികളെ നിഗ്രഹിച്ചു പട്ടണത്തെചുട്ടു കൎത്താഗസംസ്ഥാനം
രൊമരാജ്യത്തൊടു ചെൎക്കയുംചെയ്തു-

൧൦൩., രൊമപ്രജാഭാവത്തിന്നുഭെദം വന്നതു-

അന്നുതൊട്ടു ഭയപ്പെടുവാൻ തക്ക ശത്രുരൊമൎക്കുണ്ടായില്ലലിഗുരരും
സ്പാന്യരും അധീനന്മാരായിവന്നു ലുസിത്താനർ അത്രെ ഒരു പുരൊഗ
ൻ ചില ആയിരം ആളുകളെ അകാരണമായി നിഗ്രഹിപ്പാൻ കല്പിച്ചപ്പൊ
ൾ മത്സരം തുടങ്ങി- അവരുടെ പടനായകനായ വിരിയാഥൻ രൊമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/125&oldid=192614" എന്ന താളിൽനിന്ന് ശേഖരിച്ചത്