താൾ:CiXIV258.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

അനന്തരം അന്ത്യൊക്യൻ കാൎയ്യസിദ്ധി വരികയില്ലെന്നു വിചാരിച്ചു
മടങ്ങിപൊകുന്നവഴിക്കലെ യഹൂദരാജ്യത്തിൽ ഒരൊ അധമപ്ര
വൃത്തികളെ നടത്തി യഹൊവാനാമത്തെയും ഇല്ലാതാക്കിയരുശ െ
ലമിലെ ദൈവാലയത്തിൽ യവനദെവനായ ദ്യൂവിനെ പ്രതിഷ്ഠി
ച്ചു സെവിപ്പാൻ യഹൂദരെ നിൎബന്ധിച്ചപ്പൊൾ സത്യവാന്മാർ ആചാ
ൎയ്യനായ മതത്ത്യാവെചെൎന്നു സുറിയസെനകളെ വിരൊധിച്ചു പലവട്ടം
ജയിക്കയും ചെയ്തു- അന്ത്യൊക്യൻ എലാമ്യദെശത്തിൽ പൊയിവി
ശിഷ്ടക്ഷെത്രം കൊള്ളയിടുവാൻ തുടങ്ങി സാധിക്കയില്ലെന്നു കണ്ടു മട
ങ്ങിപൊകുമ്പൊൾ യഹൂദന്മാർ സെനകളെ ജയിച്ചു യരുശലെം പട്ട
ണവും ദെവാലയവും പിന്നെയും കൈക്കലാക്കി എന്ന വൎത്തമാനം കെ
ട്ട ഉടനെവല്ലാത്തരൊഗം പിടിച്ചു ക്രിമിച്ചുമരിക്കയും ചെയ്തു-

൧൦൨., കൊറിന്തകൎത്ഥഹത്തനഗരസംഹാരം

അന്ത്യൊക്യ എപ്പിഫനാമരിച്ചശെഷം യുദ്ധം വരാതെ ഇരിക്കെണ്ടതി
ന്നു രൊമർ അനന്തരവനായ കുട്ടിക്ക തങ്ങൾ്ക്ക സമ്മതനായ ഒരുത്തനെ സ
ഹരക്ഷകനാക്കിവെച്ചു പടക്കൊപ്പുകളെ നശിപ്പിച്ചു യഹൂദ് മക്കാബി
യൊട് സന്ധിച്ചു ബാന്ധവംകെട്ടുകയും ചെയ്തു- അനന്തരം സലൈക്കരാ
ജസ്വരൂപത്തിൽ ഒരൊ മത്സരങ്ങൾ ഉണ്ടായപ്പൊൾ പാൎത്ഥർ ഫ്രാത്തനദി
യൊളമുള്ള ദെശങ്ങളെ സ്വാധീനമാക്കി യഹൂദന്മാരും യൊനഥാൻ ശി
മൊൻ എന്ന രണ്ടമക്കാബ്യരെ അനുസരിച്ചു സൂറിയരുടെ അധികാര െ
ത്ത നീക്കിക്കളകയും ചെയ്തു- മിസ്രരാജ്യത്തിലും പ്തൊലമയ്യർ ഇരിവരും
ഒരൊകലശൽ കൂട്ടിയപ്പൊൾ രൊമവാഴ്ചയെ സ്ഥാപിപ്പാൻ സംഗതി
വന്നു- യവനരാജ്യത്തിലും സ്പൎത്തരും അകയ്യകൂറും തമ്മിൽ കലഹി
ച്ചിട്ടു രൊമർ അകയ്യകൂറിനെ ഇല്ലാതെ ആക്കിയാറെ മക്കദൊന്യയ
യവനരാജ്യങ്ങളിലും യുദ്ധം ഉണ്ടാകകൊണ്ടു അകയ്യർ വിരൊധിച്ചുപ െ
ടക്ക ഒരുമ്പെടുകയും ചെയ്തു- മക്കദൊന്യരാജ്യത്തിൽ അനിസ്ക്കൻ എ
ന്നൊരു കൌശലക്കാരൻ കലഹമുണ്ടാക്കി രൊമശാസനയെ മുടിച്ചുക
ളവാൻ പ്രജകളെ ഉത്സാഹിപ്പിച്ചാറെ രൊമസെനാനിയായ മത്തെല്ല
ൻ അവനെ പരിഭവിച്ചു മക്കദൊന്യയെ രൊമരാജ്യത്തൊടു ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/124&oldid=192613" എന്ന താളിൽനിന്ന് ശേഖരിച്ചത്