താൾ:CiXIV258.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

൯൯., കാത്തൊവും സ്കിപിയൊവും

കൎത്താഗമക്കദൊന്യസുറിയകപ്പൽ ഗണങ്ങളെ ജയിച്ചശെഷം രൊമൎക്ക
മദ്ധ്യതറന്യസമുദ്രത്തിൽ എങ്ങും പ്രബലം എറിവന്നാറെ കരപ്പട്ടാള
ങ്ങൾ സ്പാന്യ അൎദ്ധദ്വീപിലെനിവാസികളൊടു അകപ്പെടുന്നനിത്യപൊ
രിൽ ശൂരതയും വൈദഗ്ദ്ധ്യവും വൎദ്ധിച്ചുവരുവാൻ സംഗതിഉണ്ടായെങ്കി
ലും പണ്ടെത്ത ധൈൎയ്യത്തിന്നും ശുഷ്കാന്തിക്കും ക്രമത്താലെ ഭെദംവന്നു- പു
ഷ്ടിഉള്ളനാടുകളിൽ പാൎത്തു അൎത്ഥാഗ്രഹികളായ സെനാനികളെ അനുസ
രിച്ചുവന്ന കാലത്തിൽ ഗണങ്ങളും ഒരൊ സുഖഭൊഗങ്ങളിൽ രസിച്ചുതുടങ്ങി.
പുബ്ലിയൻ സ്കിപിയൊസ്പാന്യയിലും ലൂക്കിയൻ സ്കിപിയൊചിറ്റാസ്യയിലും
ക്വിന്ത്യൻ ഫ്ലമിന്യൻ യവനരാജ്യത്തിലും ഇരുന്നു രാജഭാവംധരിച്ചുവാണു-
പൂൎവ്വരൊമധൎമ്മം ഉപെക്ഷിച്ചു തുടങ്ങി- അങ്ങിനെഇരിക്കുമ്പൊൾ രൊമപട്ട
ണത്തിൽ പൊക്യൻ കാത്തൊഗണകനായി അവൻ താണകുലത്തിൽ പി
റന്നു കൃഷിനടത്തുന്നവൻ ബുദ്ധിമാൻ എങ്കിലും മനഃകാഠിന്യം ഹെതുവാ
യിട്ടു ധനത്തെയും യവന ആചാരവിദ്യകളെയും ദ്വെഷിച്ചു കുൎയ്യൻ ദന്താത
ന്റെ ദിവസങ്ങളിൽ ഉണ്ടായ പൂൎവ്വന്മാരുടെ വ്യവസ്ഥയെനല്ലതെന്നു െ
വച്ചു പ്രജകൾ വിരൊധിച്ചെങ്കിലും ഗണകസ്ഥാനത്തിൽ ആയപ്പൊൾ അ
നാചാരങ്ങളെയും സ്വെഛ്ശാനുസരണസുഖഭൊഗങ്ങളെയും ബഹു ഉഗ്രത
യൊടെ വിരൊധിച്ചു കഴിഞ്ഞ യുദ്ധത്തിൽ സ്ഥാനമാനങ്ങളെയും പ്രാപിച്ച
കുലീനന്മാരെ ദ്വെഷിച്ചു പലശിക്ഷകളെ പ്രയൊഗിച്ചുതുടങ്ങി- അവന്റെ
കൊപം പ്രത്യെകം സ്കിപിയൊനരുടെ നെരെ ജ്വലിച്ചു കൎത്താഗയുദ്ധം
നടന്നപ്പൊൾ അവർ പ്രത്യെകം പുഫ്ലിയൻ സ്കിപിയൊഭണ്ഡാരദ്രവ്യങ്ങ
ളെ നഷ്ടമാക്കി കളഞ്ഞു എന്നുംഗണങ്ങളിൽ ഒരൊ അനുസരണക്കെടിനെ
സമ്മതിക്കുന്നുഎന്നും അന്യായം ബൊധിപ്പിച്ചു തെറ്റുണ്ടെങ്കിൽ ശിക്ഷ
യെഅനുഭവിക്കെണം എന്നു കല്പിച്ചപ്പൊൾ പുല്ലിയൻ സ്കിപിയൊ ആ
രും അതിക്രമിക്കരുതാത്ത ത്രിബൂനനെ അതിക്രമിച്ചു തടുത്തു അനുജ
നെ തുറുങ്കിൽനിന്നു രക്ഷിച്ചു രൊമൎക്കലൊകവാഴ്ച വരുമെന്നു അവന
റിഞ്ഞു പലപ്രകാരത്തിൽ രൊമമഹത്വം അത്യന്തം വൎദ്ധിപ്പിച്ചശെഷം
കാത്തൊവിന്റെ ശാസന അസഹ്യമെന്നു നിശ്ചയിച്ചു രൊമയിൽനിന്നൊ

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/121&oldid=192610" എന്ന താളിൽനിന്ന് ശേഖരിച്ചത്