താൾ:CiXIV258.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

ടി തനിക്കസമ്പാദിച്ചഒർ അല്പദെശത്തിൽ പൊയി മരണത്തൊളം വസി
ക്കയും ചെയ്തു-

൧൦൦., ഹന്നിബാൾഫിലൊപൊയ്മൻ എന്നവരുടെ മരണം-

യുദ്ധംഎത്തുന്നെടത്തൊളംരൊമവാഴ്ചയും എത്തെണമെന്നും ഇപ്രകാ
രമുള്ള വ്യവസ്ഥയെ വരുത്തുവാൻ ബന്ധുക്കളെയും വിചാരിക്കരുതെന്നും
എല്ലാവൎക്കും സമ്മതമാകകൊണ്ടു യവനരാജ്യത്തിൽ ഫ്ലമിന്യർ ബലാല്ക്കാ
രവും സ്പാന്യ അൎദ്ധദ്വീപിൽ കാത്തൊമഹാക്രൂരതയും പ്രയൊഗിച്ചുവാണു
സൂറിയരാജാവായ അന്ത്യൊക്യൻ തൊറ്റശെഷം രൊമദ്വെഷത്തിന്നു
തെറ്റിപൊകെണ്ടതിന്നു ഹന്നിബാൾ അവന്റെ കൊവിൽനിന്നു ഒടിബി
ഥുന്യരാജാവായ പ്രുസ്യാവെ സെവിച്ചുരൊമർ ആ രാജ്യവും അതിക്ര
മിച്ചു അവനെ പിടിപ്പാൻ തക്കവണ്ണം ആളെ അയച്ചപ്പൊൾ വിഷം കുടി
ച്ചുമരിക്കയും ചെയ്തു- ൧൮൩. വ. ക്രി. മു. ആ വൎഷത്തിൽതന്നെ അകയ്യകൂ
റ്റിന്റെ സെനാനിയായ ഫിലൊപൊയ്മനും അന്തരിച്ചു ആയാളുടെ ക്രൂ
രതയും ബുദ്ധിവിശെഷവും കൊണ്ടു അകയ്യകൂറ്റിന്നു പലൊപനെ
സ്യ അൎദ്ധദ്വീപിലെങ്ങും സ്ഥിതിയും ഉറപ്പും വന്നു സ്പൎത്തരൊടു യുദ്ധംഉ
ണ്ടായപ്പൊൾ അവൻ ജയിച്ചുതുറന്നനെ കൊന്നു അവന്റെ അനന്ത
രവനായനാബിയെയും പെടിപ്പിപ്പാൻ സംഗതിവന്നാറെ പ്ലമിത്യന്റെ
സൌമ്യവാക്കകെട്ടു സന്ധിച്ചു നാബി മരിച്ചശെഷം സ്പൎത്തരെയും അ
കയ്യ കൂറൊടുചെൎത്തു മസ്സെന്യരെയും താഴ്ത്തുവാൻ യുദ്ധം ഉണ്ടായാറെ
ബദ്ധനായി മസ്സെന്യതുണെന്റെ കല്പനയാൽ വിഷം കുടിച്ചുമരിക്ക
യും ചെയ്തു- അവന്റെ അനന്തരവനായ ലുകൊൎത്താവ് മസ്സെന്യരെ
സ്വാധീനമാക്കി രാജ്യരക്ഷെക്കായി പ്രാപ്തനെങ്കിലും രൊമ അധി
കാരം അവിടെയും സ്ഥാപിതമായി വന്നതുകൊണ്ടു ക്രമത്താലെ അ
കയ്യകൂറും നാനാവിധമായി പൊകയും ചെയ്തു-

൧൦൧., പൎസ്യുവും അന്ത്യൊക് എപ്പിഫനാവും

അപ്പൊൾ യവനന്മാരെല്ലാവരും മക്കദൊന്യരാജാവിന്റെ സഹായ
ത്തിന്നുനൊക്കി കാത്തുകൊണ്ടിരുന്നു പിലിപ്പ് രൊമരുടെ ശാസനനി
മിത്തം പലപ്രകാരമുള്ളതാഴ്ച സംഭവിച്ചതിനാൽ അവരുടെ നുകംസ

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/122&oldid=192611" എന്ന താളിൽനിന്ന് ശേഖരിച്ചത്