താൾ:CiXIV258.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

ല്പിച്ചു സന്ധിവരുത്തി- കൎത്താഗയുദ്ധം തീൎന്നശെഷം രൊദുദ്വീപുകാരും പെ
ൎഗ്ഗമുരാജാവായ അത്തലനും ഫിലിപ്പിന്റെ ഉപദ്രവം അസഹ്യം എന്നുവെ
ച്ചു രൊമസഹായം അപെക്ഷിച്ചാറെ യുദ്ധം ജ്വലിച്ചുതുടങ്ങി- ക്വിന്ത്യൻ
പ്ലമിന്യൻ അകയ്യകൂറ്റിനെരൊമരൊട് യൊജിപ്പിച്ചു ൧൯൭.ക്രി.മു
കുനൊസ്കെഫലെ പൊൎക്കളത്തിൽ ഫിലിപ്പിനെ ജയിച്ചു അവന്റെക
പ്പൽഗണങ്ങളെയും രൊമബന്ധുക്കൾ്ക്ക മുമ്പെ സ്വാധീനമായതിനെയും പി
ടിച്ചുരൊമരുടെ കൈക്കലാക്കി- ഇസ്തറിയ കളികൾക്ക കൂടിവന്ന യവ
നന്മാരൊടു ഇനിമെൽ നിങ്ങൾ മക്കദൊന്യരാജാവിനെ അനുസരിയാ
തെ സ്വാതന്ത്ര്യകാരായിവാണുസുഖിപ്പാൻ രൊമവൃദ്ധമാലക്കാൎക്ക ഇഷ്ട
മെന്നു ഘൊഷിക്കയും ചെയ്തു- സലൈക്ക സ്വരൂപക്കാരനായ ൩.ാംഅ
ന്ത്യൊക്യൻ പിടിപ്പാൻ ഭാവിച്ചിട്ടുള്ള ചിറ്റാസ്യയിലെ യവനപട്ടണങ്ങ
ളിലും സ്വാതന്ത്ര്യവാഴ്ച നടത്തിക്കെണമെന്നുരൊമർ കല്പിച്ചപ്പൊൾ അ
ന്ത്യൊക്യൻ വിരൊധിച്ചു രൊമദ്വെഷികളായ ഐതൊലരുടെ തുണെ
ക്കായി സൈന്യങ്ങളെ ചെൎത്തു യവനരാജ്യത്തിലെക്ക പുറപ്പെട്ടുചെന്ന െ
പ്പാൾ- കൎത്തഹത്തിൽനിന്നു ഒടിപൊയ ഹന്നിബാൾ രൊമരെ ഇതല്യദെ
ശത്തിൽ നിന്നത്രെ ജയിക്കാവു എന്നബുദ്ധിപറഞ്ഞിട്ടും അസൂയയാ െ
ല കെൾ്ക്കാതെ ഫിലിപ്പും രൊമസൈന്യങ്ങളൊടു ഒന്നിച്ചു ചെരുവൊളം യ
വനരാജ്യത്തിൽതന്നെ താമസിച്ചതുകൊണ്ടു ധൎമ്മൊപ്പില പൊൎക്കളത്തി
ൽ തൊറ്റുകപ്പൽഗണങ്ങൾ്ക്കും സംഹാരം സംഭവിക്കയും ചെയ്തു- ആസ്യയി
ലെക്ക ഒടിയാറെ രൊമരും അവിടെചെന്നു പടനായകനായ ലൂക്യൻ
സ്കിപിയൊ ൧൯. ക്രി.മു. സിപുലനദീതീരത്തു മഗ്നെസ്യപട്ടണസമീപെ
അവനെ ജയിച്ചു ഉണ്ടായ സന്ധിനിൎണ്ണയത്താൽ കപ്പൽഗണങ്ങളും
അത്യന്തം ധനവും തൌറുമലയൊളമുള്ള ദെശങ്ങളും രൊമവശമായി
പൊകയുംചെയ്തു- ആയവർ ആ യുദ്ധലാഭത്തിന്റെ ഒരംശം രൊദുദ്വീ
പുകാൎക്കും വെൎഗ്ഗമുരാജാവായ യുമെനന്നും ദാനംചെയ്തു ശലാതരെ
യും സ്വാധീനമാക്കുകയും ചെയ്തു- രൊമർ കല്പിച്ച ധനം കൂട്ടെണ്ടതിന്നു
അന്ത്യൊക്യൻ ക്ഷെത്രകവൎച്ചയെ പ്രവൃത്തിച്ചപ്പൊൾ സ്വപ്രജകൾ
വിരൊധിച്ചു അവനെ കൊല്ലുകയുംചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/120&oldid=192609" എന്ന താളിൽനിന്ന് ശേഖരിച്ചത്