താൾ:CiXIV258.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

യൊസികില്യദെശത്തിൽ ശത്രുവെഒടുക്കി വാണു കൎത്താഗരെ താഴ്ത്തെണ്ടതി
ന്നു ആഫ്രികഖണ്ഡത്തിൽപൊവാൻ ആഗ്രഹിച്ചാറെ രൊമർ അനുവാദം
കൊടുത്തു ബന്ധുക്കൾ പടച്ചിലവിന്നുവെണ്ടുന്ന ധനവും അയച്ചപ്പൊൾ സ്കി
പിയൊ കപ്പൽകരെറി പുറപ്പെട്ടു ആഫ്രികയിൽ എത്തി കൎത്താഗരുടെ
ബന്ധുവായ സിഫക്ഷ് എന്ന നുമീദ്യരാജാവിനെയുംജയിച്ചു ബദ്ധനാ
ക്കി മസ്സിനിസ്സാവിനെ ആ രാജ്യത്തിൽ വാഴിക്കയുംചെയ്തു-

അപ്പൊൾ കൎത്താഗർ ഭയപ്പെട്ടു ഇതല്യരാജ്യത്തിൽ നിന്നു തങ്ങളുടെര െ
ക്ഷക്കായി ഹന്നിബാളെ വിളിച്ചു അവൻ ഒമ്പതാംവയസ്സമുതൽ ആസമയ
ത്തൊളം സ്വരാജ്യം കണ്ടില്ല എങ്കിലുംഅനുസരിച്ചുവന്നു സ്കിപിയൊവിനെ
കണ്ടുസന്ധിവരുത്തുവാൻ ഉത്സാഹിച്ചു സമ്മതംപൊരായ്കകൊണ്ടു ൨൦൦ ക്രി. മു.
യുദ്ധശീലമില്ലാത്ത പുതിയസെനകളെ ചാമാപൊൎക്കളത്തിൽ നടത്തിച്ചു യുദ്ധ
വൈദഗ്ദ്ധ്യം നന്നപ്രയൊഗിച്ചിട്ടും രൊമവീരന്മാരൊട് തൊറ്റും അതിന്റെ
ശെഷം സ്കിപിയൊ കല്പിച്ചു സന്ധിനിൎണ്ണയമാവിത് കഴിഞ്ഞയുദ്ധത്തി െ
ന്റ ചിലവ് കൎത്താഗർ രൊമൎക്കകൊടുക്കെണം ആനകളെയും യുദ്ധക
പ്പലുകളെയുംരൊമരാജ്യത്തിന്നു എല്പിക്കെണം ആഫ്രികയിൽ അല്ലാ െ
ത മറ്റൊരുദിക്കിലും കൎത്താഗൎക്ക അധികാരം അരുത് ഇനിമെലാൽ രൊമ
രുടെ സമ്മതം കൂടാതെ യുദ്ധം തുടങ്ങുകയും അരുത് എന്നത്രെ-

൯൮., രണ്ടാമ ഫിലിപ്പും ൩ാം അന്ത്യൊക്യനും-

കൎത്താഗരെജയിച്ചശെഷം മദ്ധ്യ തറന്യസമുദ്രത്തിന്റെ പടിഞ്ഞാറെ തീരങ്ങ
ളിൽ രൊമൎക്ക ആധിക്യം ഉണ്ടായി അല്പകാലം കഴിഞ്ഞാറെ അവർ പൂൎവ്വ
ദിക്കിലും വാണുതുടങ്ങി- അന്നുയവനഭൂമിയിൽ മക്കദൊന്യരാജാവായ
രണ്ടാം ഫിലിപ്പിന്നും സുറിയരാജാവായ ൩ാം അന്ത്യൊക്യനും ആധിക്യം
ഉണ്ടു ഫിലിപ്പ കവൎച്ചക്കാരായ ഐതൊലരുടെ ക്രൂരതയിൽനിന്നു അ കയ്യ
കൂറ്റിനെരക്ഷിച്ചു സ്വാധീനമാക്കി ഇല്ലുൎയ്യദെശംസ്വരൂപിക്കെണ്ടതിന്നുഅ
വൻ കന്നെയുദ്ധത്തിന്റെശെഷം ഹന്നിബാളൊടും ഇല്ലുൎയ്യപരിപാലകന്മാ
രായരൊമരൊ എതൊലരൊടും ബാന്ധവംകെട്ടി- യുദ്ധത്തിന്നു സംഗതി
വന്നപ്പൊൾ കൎത്താഗപൊരിനെ സമൎപ്പിപ്പാൻ സമയം കിട്ടെണ്ടതിന്നു ഇരു
പക്ഷക്കാരും മറ്റവരുടെ ബന്ധുജനങ്ങളെ അതിക്രമിക്കരുതെന്നുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/119&oldid=192608" എന്ന താളിൽനിന്ന് ശേഖരിച്ചത്