താൾ:CiXIV258.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

൯൭., സ്കിപിയൊ ജയിച്ചത്-

അങ്ങിനെ ഇരിക്കുമ്പൊൾ രൊമർ പിന്നെയും കൌശലക്കാരനായഫാ
ബ്യൻ മക്ഷിമനെഹന്നിബാളുടെനെരെ അയച്ചത്കൊണ്ടരൊമപട്ടണം
സ്വാധീനമാക്കുവാൻ കഴിയാതെപൊയി ക്ലൌദ്യൻ മൎക്കെല്ലൻ നൊലാ
സമീപംവെച്ചുഹന്നിബാളെ ജയിച്ചശെഷം കൎത്താഗപക്ഷം തിരിഞ്ഞു സികി
ല്യരെ ശിക്ഷിക്കെണ്ടതിന്നു പുറപ്പെട്ടു- അൎഹിമദാ എന്ന വിദ്വാന്റെബുദ്ധി
കൌശലങ്ങളാൽ വളരെതാമസം വന്നെങ്കിലുംസുറകൂസപട്ടണംവളഞ്ഞു
പിടിച്ചു സികില്യയെ രൊമരാജ്യത്തൊട് ചെൎത്തതുമല്ലാതെ രൊമർവള
ഞ്ഞ കാപുവാപട്ടണത്തെരക്ഷിക്കെണ്ടതിന്നു ഹന്നിബാൾ- മഹാരൊമ െ
യ കൈക്കലാക്കുവാൻ തുനിഞ്ഞു പുറപ്പെട്ടാറെ രൊമർ എത്രയും ഭയപ്പെ
ട്ടുഎങ്കിലും പട്ടണം വളരെ ഉറപ്പുള്ളതാകകൊണ്ടു ഇടിപ്പാൻ കഴികയില്ല
എന്നുകണ്ടു നീങ്ങിപൊയപ്പൊൾ കാപുവാപട്ടണവും ശത്രുകരസ്ഥമായി
കമ്പന്യദെശംരൊമയെ അനുസരിക്കയും ചെയ്തു- സ്പാന്യ അൎദ്ധദ്വീപിലും
കൎത്താഗരുടെ യുദ്ധംസാധിച്ചില്ല ഒരു മാസത്തിന്നകം രണ്ടുവട്ടം രൊമസൈ
ന്യങ്ങളെ നിഗ്രഹിച്ചശെഷം കൊൎന്നെല്യൻ സ്കിപിയൊ ആ യുദ്ധം സമൎപ്പി
ക്കെണ്ടതിന്നു അധികാരവും സൈന്യങ്ങളും തരെണം എന്നരൊമവൃദ്ധ
മാലക്കാരൊടു അപെക്ഷിച്ചു സമ്മതം പുറപ്പെട്ടു നവകൎത്താഗന
ഗരം വളഞ്ഞു ഭസ്മമാക്കുകയും ചെയ്തു- അപ്പൊൾ കൎത്താഗസെനാനിയായ
ഹജ്രുബാൾ ബുദ്ധിമുട്ടുണ്ടായി ഹന്നിബാളുടെ സഹായത്തിന്നായി ഇതല്യ
ദെശത്തിൽ പൊകെണമെന്നുനിശ്ചയിച്ചു സെനകളൊട്കൂട പിരനയ്യ ആ
ല്പമലകളെ കയറികടന്ന ഉംബ്രിയദെശത്തിൽ എത്തിയാറെ സെനാപൊ
ൎക്കളത്തിൽ വെച്ചുതൊറ്റു മരിക്കയും ചെയ്തു- ഹന്നിബാൾ്ക്ക കൎത്താഗരാജ്യത്തി
ൽ നിന്നു ഒരു സഹായവും വരായ്കകൊണ്ടു മൎക്കെല്ലനെ ജയിച്ചുകൊ െ
ന്നങ്കിലും തന്റെസെനകൾ പല സുഖഭൊഗങ്ങളിൽ രസിച്ചുയുദ്ധവൈദ
ഗ്ദ്ധ്യം നഷ്ടമായതുകൊണ്ടും ഹജ്രുബാളുടെ അവജയവും മരണവൎത്തമാ
നവും കെട്ടു- സ്കിപിയൊ സ്പാന്യ അൎദ്ധദ്വീപിൽനിന്നും കൎത്താഗരെആട്ടിക
ളഞ്ഞു മസ്സിനിസ്സാ എന്നനുമീദ്യരാജാവിനെ ബന്ധുവാക്കി എന്നറിഞ്ഞപ്പൊ
ൾ ആശാഭഗ്നനായി വലഞ്ഞു പാൎക്കയുംചെയ്തു- അതിന്റെ ശെഷം സ്കിപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/118&oldid=192607" എന്ന താളിൽനിന്ന് ശേഖരിച്ചത്