താൾ:CiXIV258.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

പിച്ചു വാഴുകയും ചെയ്തു- അതിന്റെ ഇടയിൽ കൎത്ഥാഗർ ധനവും ശൂരന്മാ
രും നിറഞ്ഞ സ്പാന്യ അൎദ്ധദ്വീപിനെ മിക്കതും പിടിച്ചടക്കി നവ കൎത്ഥഹത്ത
നഗരം പണിയിച്ചു കച്ചവടം നടത്തിയപ്പൊൾ സഗുന്തനഗരക്കാർ വിചാരിച്ചു
ൟ കൎത്ഥാഗരുടെ ശ്രീത്വം കൊണ്ടു നമ്മുടെ കച്ചവടവും സ്വാതന്ത്ര്യവും കെ
ട്ടുപൊകും അത് വരരുത് എന്നു വെച്ചു രൊമരൊട് ബാന്ധവം കെട്ടിയത
കെട്ടു ഹമില്ക്കാരിന്റെ പുത്രനായ ഹന്നിബാൾ കൎത്ഥാഗരുടെ പടനായകനാ
യ ഉടനെ ഇതിന്നു പ്രതിക്രിയ വെണമെന്നു കല്പിച്ചു സഗുന്തനഗരം വളഞ്ഞു
പിടിച്ചു ഭസ്മമാക്കി നിവാസികളെ നിഗ്രഹിക്കയും ചെയ്തു രൊമർ ഇതു നിമി
ത്തം സൈന്യങ്ങളെ കൂട്ടി കപ്പൽ കയറ്റി സ്പാന്യയിലെക്കയച്ചപ്പൊൾ ഹ
ന്നിബാൾ അവരെ മടക്കെണ്ടതിന്നു ഇതല്യദെശം തന്നെ അതിക്രമി
ക്കെണമെന്നുവെച്ചു കൎത്ഥാഗ വൃദ്ധമാലക്കാരൊട് ചൊദിക്കാതെ സെന
കളൊടു കൂട പുറപ്പെട്ടു എബ്രൊനദിയെയും പിറനയ്യ ആല്പമലക െ
ളയും കടന്നു ശൈത്യവും വിശപ്പും കൊണ്ടു ചുരുങ്ങിയ പട്ടാളങ്ങളൊടെ ൨൧൮
ക്രി. മു. വടക്ക ഇതല്യയിലെ പൊനദി തീരത്തിൽ എത്തി ഗാലരും അവ െ
ന്റ പക്ഷം അനുസരിക്കകൊണ്ടു സൈന്യങ്ങളെ പെരുക്കി രൊമർ അവ
നെ എതിരിടുവാൻ അയച്ച ഗണങ്ങളെ തിക്കിനത്രെബ്യനദീതീരങ്ങ
ളിൽ വെച്ചു ജയിച്ചു നിഗ്രഹിക്കയും ചെയ്തു- പിറ്റെ ആണ്ടിൽ അവൻ അ
പനീനമല കയറി എത്രുസ്ക്കരുടെ ദെശത്തിൽ എത്തി ത്രസിമെനസരസ്സി െ
ന്റ കരയില്വെച്ചു മൂന്നാമത് ഫ്ലമിന്യർ എന്ന പടനായകനെ രൊമ െ
സെന്യങ്ങളൊട് കൂട നശിപ്പിച്ചശെഷം രൊമബന്ധുക്കളെ മത്സരിപ്പി
ക്കെണ്ടതിന്നു കബന്യ അപ്തുല്യദെശങ്ങളിൽ പൊയി ഉത്സാഹിച്ചത് സെ
നാനിയായ ഫാബിയൻ മക്ഷിമൻ കെട്ടു പടകൊണ്ടല്ല പല ഉപായങ്ങ
ളെയും കൂട പ്രയൊഗിച്ചു അവനെ തടുത്തു ഉപദ്രവിച്ചശെഷം വറൊ അ
ദ്ധ്യക്ഷനായി വന്നപ്പൊൾ എമീല്യപൌലൻ പറഞ്ഞ ബുദ്ധിയെ
കൂട്ടാക്കാതെ ഹന്നിബാളെ നശിപ്പിപ്പാൻ സൈന്യങ്ങളെ കൂട്ടി കന്നെ
പട്ടണ സമീപത്തു തന്നെ അശെഷം തൊറ്റുതാനും ചില കുതിരക്കാരും
തെറ്റിയത് അല്ലാതെ സെനകൾ എല്ലാം നശിച്ചു സബെല്ല ജാതികൾ
മിക്കവാറും ഹന്നിബാളുടെ പക്ഷം അനുസരിക്കയും ചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/117&oldid=192606" എന്ന താളിൽനിന്ന് ശേഖരിച്ചത്