താൾ:CiXIV258.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

അനന്തരം കപ്പൽ കൂടാതെ യുദ്ധസദ്ധ്യം വരികയില്ല എന്നു വെച്ചു രൊ
മർ ഇതല്യതീരങ്ങളിൽ കുടിയിരുന്ന യവനന്മാരെ തുണയാക്കി കപ്പലുക
ളെ വരുത്തി ദ്വില്യൻ എന്ന അദ്ധ്യക്ഷൻ മൂലയിലും മന്ലിയൻരഗുലൻ എ
ന്നിരുവർ എക്നൊമിലും വെച്ചു കൎത്ഥഗകപ്പൽ ഗണങ്ങളെ സംഹരിച്ച
ശെഷം രഗുലൻ ആഫ്രീക്കയിൽ കപ്പലൊടി കര ഇറങ്ങി കൎത്ഥഹത്തനഗ
രം വളരെ ഞെരുക്കിയപ്പൊൾ ക്ഷന്തിപ്പൻ എന്ന സ്പൎത്ത പടനായകൻ ൈ
സന്യങ്ങളൊട് കൂടവന്നു കൎത്ഥാഗൎക്ക തുണനിന്നു രൊമപടകളെ നിഗ്രഹിച്ചു
രഗുലനും തടവിൽ നിന്നു മരിക്കയും ചെയ്തു- അന്നുതൊട്ടു രൊമരുടെ കപ്പ
ൽ ഗണത്തിന്നു ഒരൊരൊ തൊല്വി സംഭവിച്ചു കരപട്ടാളങ്ങൾ്ക്കും കൎത്ഥാഗസെ
നാനിയുടെ യുദ്ധവൈദഗ്ദ്ധ്യം കൊണ്ടു സികില്യദ്വീപിനെ വശത്താക്കുവാ
ൻ എറിയതാമസം വന്നു പൊയതിനാൽ കപ്പലുകളെയും സെനകളെയും
കൂടി അയപ്പാൻ ചിലവിന്നു മുട്ടുണ്ടായപ്പൊൾ രൊമധനവാന്മാർ സങ്കടം
തീൎത്തു തങ്ങളുടെ മുതൽ കൊടുത്തു കപ്പലുകളെ ഉണ്ടാക്കിച്ചു ലുതാന്യൻ ക
തുലൻ പടനായകനായി പുറപ്പെട്ടു ൨൪൧ ക്രി. മു. ഐഗാത്യ ദ്വീപുകളുടെ അ
രികില്വെച്ചു കൎത്ഥാഗരുടെ നൌവ്യൂഹങ്ങളെ തകൎത്തു കളഞ്ഞപ്പൊൾ അ
വർ സന്ധി അപെക്ഷിച്ചു സികില്യ ദ്വീപിൽ ഹിയരൊഭരിക്കാത്ത അംശം
എല്ലാം രൊമൎക്ക സ്വാധീനമായിവരികയും ചെയ്തു-

൯൬., ഹന്നിബാൾ വരുത്തിയ വിഷമത-

അനന്തരം ആഫ്രീകയിലും സൎദിന്യദ്വീപിലും കൎത്ഥാഗച്ചെകവർ മത്സരി
ച്ചു സൎദിന്യവാസികൾ അവരെ ആട്ടിക്കളഞ്ഞശെഷം രൊമർ ഈ ദ്വീപിൽ
ഒരു യജമാനൻ ഇല്ലല്ലൊ എന്നു വെച്ചു അതിനെ സ്വീകരിപ്പാൻ സൈ
ന്യങ്ങളെ നിയൊഗിച്ചത് കൎത്ഥാഗർ വിരൊധിച്ചാറെ രൊമർ അവ െ
രാട് നിങ്ങൾ സമ്മതിക്കാതിരുന്നാൽ പിന്നെയും യുദ്ധം വെണ്ടിവരും എന്നു
കല്പിച്ചു ആ ദ്വീപിനെയും പടച്ചിലവിനെയും കൊടുപ്പാൻ നിൎബന്ധിച്ചതു
മല്ലാതെ കൊൎസിക ദ്വീപിനെയും പിടിച്ചടക്കുകയും ചെയ്തു- അതിന്റെ
ശെഷം ഇല്ലുൎയ്യ കപ്പക്കള്ളന്മാരെ ശിക്ഷിക്കെണമെന്നു നിശ്ചയിച്ചുക
പ്പൽ ഗണങ്ങളെ കൂട്ടി അദ്രീയകടലെ കടത്തി ജയിച്ചു അവരെ കപ്പം കൊ
ടുക്കുമാറാക്കി- ഗല്യയിൽ കടന്നു ആല്പമലകളൊളം ദെശം ഒക്കയും സ്വരൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/116&oldid=192605" എന്ന താളിൽനിന്ന് ശേഖരിച്ചത്