താൾ:CiXIV258.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

തീരങ്ങളും കൎത്ഥാഗൎക്ക അധീനമായിവന്നു അവർ സികില്യയെയും സ്വാ
ധീനമാക്കുവാൻ ഒരുമ്പെട്ടു ആക്രമിച്ചപ്പൊൾ സുറകൂസർ യവനസഹായം
കൊണ്ടു ൨൦൦ വൎഷത്തൊളം തടുത്തു നില്ക്കയാൽ പല തൊല്വിയും സംഭവിച്ചു
ക്ഷൎശ്ശാവയവനന്മാരെ ഉപദ്രവിക്കും കാലം കൎത്ഥാഗരും ആദ്യം നെരിട്ടു
വന്നപ്പൊൾ ഗെലൊൻ എന്ന സുറകൂസിലെ തുറന്നാൻ ഹിമരാപൊൎക്കള
ത്തിൽ വെച്ചു അവരെ ജയിച്ചു ൪൧൦- ക്രി. മു. അവർ പിന്നെയും അതിക്ര
മിച്ചു ചിലവട്ടം ജയിച്ചു സിറകൂസൎക്ക അന്യൊന്യസ്നെഹം ഇല്ലായ്കകൊ
ണ്ടു ദ്വീപിന്റെ ഒരംശം പിടിച്ചടക്കി കുറയകാലം പാൎത്തശെഷം തിമൊല
യൊൻ അവരെ പരിഭവിച്ചു സന്ധിപ്പാൻ നിൎബന്ധിച്ചു- അതിന്റെ ശെ
ഷം അഗഥൊക്ലാവു അവരെ മുഴുവനും സികില്യയിൽ നിന്നു ആട്ടിക്കള
വാൻ ആഫ്രിക്കയിൽ പൊയി കൎത്ഥഹത്തെ വളഞ്ഞെങ്കിലും കാൎയ്യസിദ്ധി
വന്നില്ല- അഗഥൊക്ലാവ് മരിച്ചശെഷം പുറൻ സുറകൂസൎക്ക തുണനിന്നുവാ
ങ്ങിപൊയാറെ ഹിയരൊ കമ്പന്യയിൽ നിന്നു കൂലിച്ചെവകരായ്വന്ന മമ
ൎത്തിനരെ ജയിച്ചു മസ്സനപട്ടണത്തിൽ ഞെരുക്കി സികില്യരാ
ജാവായി വാഴുകയും ചെയ്തു-

൯൫., സികില്യലബ്ധിക്കായി കൎത്ഥാഗരൊടുള്ള പൊരാട്ടം-

ൟ മമൎത്തിനർനിമിത്തം രൊമരും കൎത്ഥാഗരും തമ്മിൽ പൊരാടിവന്ന
പ്രകാരം പറയുന്നു- മസ്സനപട്ടണത്തിൽ കടിയിരുന്നു വാഴെണ്ടതിന്നു
ചിലമമൎത്തീനർ കൎത്ഥാഗരെ തുണയാക്കി വിളിച്ചു ശെഷമുള്ളവർ രൊമ
സഹായം അപെക്ഷിച്ചപ്പൊൾ രൊമർ ചിലവൎഷം മുമ്പെ ഉണ്ടായ കമ്പന്യ
രുടെ മത്സരങ്ങളെ ഒൎത്തു താമസിച്ച ശെഷം കൎത്ഥാഗൎക്ക സികില്യയില്യിൽ ആ
ധിക്യം വരരുത് എന്ന വെച്ച ക്ഷമിച്ചു ൨൬൪ ക്രി. മു. അപ്യക്ലൌദ്യനെ ൈ
സന്യങ്ങളൊടും കൂട മമൎത്തിനരുടെ തുണെക്കായി സികില്യയിൽ നി െ
യാഗിച്ചയക്കുകയും ചെയ്തു- അപ്പൊൾ മമൎത്തീനർ കപടം പ്രയൊഗിച്ചു
കൎത്ഥാഗരെ പിഴുക്കി മസ്സനപട്ടണത്തിൽ നിന്നു നീങ്ങിപൊവാൻ സം
ഗതി വരുത്തി- സുറകൂസരാജാവായ ഹിയരൊ അപ്യന്റെ ജയങ്ങളെ
കണ്ടു ശങ്കിൽച്ചു രൊമരൊട് സന്ധിച്ചു അഗ്രീഗന്ത എന്ന കൎത്ഥാഗനഗരം
എത്ര ശൂരതകാട്ടിയാറെയും രൊമരുടെ വശമായി പൊകയും ചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/115&oldid=192604" എന്ന താളിൽനിന്ന് ശേഖരിച്ചത്