താൾ:CiXIV258.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ലെ ദെവസ്ഥാനത്തിൽ ഉത്സവം ഘൊഷിച്ചു പൊന്നാണിയെ തറപ്പിക്കും-
രൊമക്കാർ മരിച്ചാൽ ദ്യുപിതൃ ഇറക്കികൊടുത്ത ഗെന്യൻ എന്ന ജീവാത്മാ
വ് സ്വൎഗ്ഗത്തിലെക്ക മടങ്ങിപൊകും ദെഹിപാതാളത്തിലെക്ക് ഇറങ്ങും- രൊ
മുലൻ മാത്രം ശരീരത്തൊടെ സ്വൎഗ്ഗാരൊഹണമായി സ്വജനങ്ങൾക്ക ദി
വ്യശരണമായിമെവും- ഒരൊ കുഡുംബത്തിന്നു ലാരർ എന്ന പിതൃക്കളും
ഒരൊ കുടിക്ക പെനാത്തരും തുണതന്നെ- ദ്വാസ്ഥനായയാനൻ സക
ലവാതിലിന്നും തുടക്കത്തിന്നും ശുഭംവരുത്തുന്നവൻ- ഊ കുടിയിലെ
അടുപ്പുകളല്ലാതെ നിത്യാഗ്നി കത്തുന്ന പട്ടണത്തിന്റെ അടുപ്പുമുണ്ടു ആ
യത് കന്യമാരായ പുരൊഹിതമാർ സെവിച്ചു പൊരുന്ന വെസ്താക്ഷെത്രം-
ദ്യുപിതൃ മാൎസ രൊമുലൻ ഇവരുടെ പുരൊഹിതന്മാൎക്ക ഫ്ലാമിനർ എന്നപെർ
ഉണ്ടു- ഇങ്ങിനെയുള്ള ദെവസ്ഥാനങ്ങൾ ഒഴികെ സംനീതരൊട് എന്ന പൊ
ലെ ഐകമത്യം ശ്രീത്വം ആശവാത്സല്യം വീൎയ്യം വിശ്വാസം മുതലായ തി
ന്റെ ക്ഷെത്രങ്ങളുമുണ്ടു- ശുഭാശുഭദിവസങ്ങൾ സഛ്ശകുനദുൎന്നിമിത്തങ്ങ
ളും മറ്റും രൊമൎക്ക എത്രയും ആവശ്യം- ഔഗുരർ പക്ഷികളുടെ ഒട്ടവും കൊ
ഴികളുടെ തീനും നൊക്കീട്ടത്രെ കാൎയ്യങ്ങളെ തുടങ്ങും ഭയത്തിന്നു സംഗതിവ
ന്നാൽ എത്രുസ്ക്കരെ വരുത്തി ബലിമൃഗങ്ങളുടെ ആന്തരങ്ങളെയും സിബുല്ല എ
ഴുതിയ ഉപനിഷത്തുകളെയും പരീക്ഷിച്ചു നൊക്കുമാറാക്കും- ദുൎന്നിമിത്ത
ങ്ങൾ്ക്കും എറിയ ഒരു പ്രായശ്ചിത്തങ്ങളും സങ്കല്പിച്ചിരുന്നു- ഇങ്ങിനെ എല്ലാം
രൊമർ പ്രയത്നം ചെയ്തു ദെവപ്രസാദത്തെ വരുത്തുന്നതല്ലാതെ ദിഗ്ജ
യം തങ്ങൾ്ക്കെ ഉള്ളു എന്നു നിശ്ചയിച്ചു തങ്ങളുടെ ഭുജത്താലും അകമ്പിത
ചിത്തത്താലും കാൎയ്യസിദ്ധിമെന്മെലും പ്രാപിച്ചുപൊന്നു-

൯൪., കൎത്ഥഹത്തസുറകൂസപട്ടണങ്ങൾ

പുറനാട്ടിൽ രൊമർ ഒന്നാമത് കൎത്ഥാഗരൊട് പൊരുതെണ്ടിവന്നുരൂറുപ
ട്ടണം ക്ഷയിച്ചു പൊകും കാലം ഫൊയ്നീക്യർ ഉണ്ടാക്കിയ കൎത്ഥഹത്ത നഗരം
മദ്ധ്യതറന്യസമുദ്രത്തിൽ കപ്പലൊട്ടവും കച്ചവടവും നടത്തിവാണു തുടങ്ങി-
ആഫ്രിക്കഖണ്ഡത്തിന്റെ വടക്കെ കടപ്രദെശങ്ങൾ മിക്കതും ആ പട്ടണക്കാ
രെ അനുസരിച്ചു യുദ്ധത്തിന്നു സൈന്യങ്ങളെ അയച്ചുതുമല്ലാതെ ബലയാ
ര-മലിത-സൎദ്ദിന്യ-കൊൎസിക-ദ്വീപുകളും സ്പാന്യയുടെ കിഴക്കെ സമുദ്ര

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/114&oldid=192602" എന്ന താളിൽനിന്ന് ശേഖരിച്ചത്