താൾ:CiXIV258.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

രൊമരുടെ ഭാവം സകലം അടക്കിവെക്കെണമെന്നത്രെ- സ്വപട്ടണക്കാ
രരെ അല്ലാതെ ശെഷമുള്ളവരെ ഒക്കയും ദാസരൊളം താഴ്ത്തെണമെ
ന്നു തൊന്നീട്ടില്ല വിധെയരായ അന്യന്മാരെയും മുഴുപട്ടണങ്ങളെയും
ഒരൊകാലത്തിൽ ചെൎത്തു വന്നതിനാൽ പൌരന്മാരുടെ സംഖ്യനിത്യം
പെരുകിവന്നു- അന്യന്മാർ രക്ഷാശിക്ഷകളെ നടത്തി കല്പിച്ചിട്ടുള്ള ഒരൊ
വ്യവസ്ഥകളെയും ഹിതം തൊന്നിയ ഉടനെ രൊമർ മനസ്സൊടെ അംഗീ
കരിച്ചു കൊണ്ടിരുന്നു എങ്കിലും പരദെശത്തു നിന്നു വരുത്തിയത എപ്പെ
ൎപ്പെട്ടതും രൊമഭാവത്തൊട് ഒപ്പമാക്കീട്ടത്രെ അനുസരിച്ചുകൊള്ളും നാ
നാ വിധധൎമ്മങ്ങളെ കൊണ്ടു സംസ്ഥാനത്തിൽ ഛിദ്രം വരാതിരിപ്പാൻ ധൎമ്മശാ
സ്ത്രികൾ പലരും ഒരൊരുത്തൻ പരനൊട് നടക്കെണ്ടുന്ന പ്രകാരവും എല്ലാ
വരും രാജ്യത്തൊടു ആചരിക്കെണ്ടുന്ന പ്രകാരവും എത്രയും വിവരമായും
തിട്ടമായും നിശ്ചയിച്ചുപൊന്നു- ആ പട്ടണത്തിൽ വെവ്വെറെ ജാതിക്കാ
ർ എന്നപൊലെ വെവ്വെറെ ദെവധൎമ്മങ്ങളും ആദിമുതൽ കൂടിവന്നു- അ
തിന്റെ ശെഷവും വല്ല പുതിയ ദൈവത്തിന്നു ഊക്കവും വല്ല അനുഷ്ഠാന
ത്തിന്നു സാഫല്യവും കാണുംതൊറും സംശയം കൂടാതെ ചെൎത്തുകൊള്ളും
കപിതൊലിലെദ്യുപിതൃ എല്ലാവൎക്കും മെല്പെട്ടവൻ താനും- ലത്തീന കൃഷി
ക്കാർ ക്ഷെത്രദെവനായ ശനിയെയും ധാന്യെശ്വരിയായ ശ്രീദെവിയെ
യും സെവിക്കും- കുലാഢ്യന്മാരും തങ്ങൾ തന്നെ കൃഷിനടത്തും ധനവാന്മാൎക്ക
ലികീന്യന്റെ വെപ്പിൽ അനുവദിച്ച മാത്രത്തിൽ എറിവന്ന വസ്തുവകകൾ
ഇല്ല- രൊമപട്ടണക്കാൎക്ക മുഖ്യകൎമ്മം യുദ്ധം തന്നെ- ചൊവ്വയും സുബ്ര
ഹ്മണ്യനും ഒത്തുവരുന്ന മാൎസ അവൎക്കും സംനീതൎക്കും പരദെവത- ആ യുദ്ധ
ദെവൻ വ്യാഘ്രമൂഷികങ്ങൾ മുതലായവറ്റാലുള്ള ബാധകളെ ഒഴിച്ചു
ഊരും ലൊകവും കാത്തു ന്യായക്കെടിന്നു ദണ്ഡം നടത്തിയും കൊള്ളുന്ന
വൻ എന്നു സങ്കല്പം- കപിതൊലിൽ ദ്യുപിതൃ എന്ന ശ്രെഷ്ഠദെവൻ എ
ഴുന്നെള്ളുന്നു ആകാശവും അതിൽ കീഴ്പെട്ടലൊകവും അവന്നു സ്വന്തം-
എത്രുസ്ക്കർ തിനിയാ എന്ന പെർ വിളിക്കും- കലെന്ത ൟദ മുതലായ കാ
ലഗണിതം എത്രുസ്ക്കരുടെ മൎയ്യാദപ്രകാരം തന്നെ കന്നിമാസം ആകുന്ന
സപ്തമ്പർ പൌൎണ്ണമിയിൽ ആണ്ടറുതി അടയാളമായിട്ടു കപിതൊലി

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/113&oldid=192600" എന്ന താളിൽനിന്ന് ശേഖരിച്ചത്