താൾ:CiXIV258.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

തരെ അയച്ചു സ്നെഹം വെണം എന്നു ചൊദിക്കയും ചെയ്തു-

൯൨., രൊമരുടെ വാഴ്ച

രൊമൎക്ക അധീനമായിവന്ന ജാതികൾ വെവ്വെറെ വ്യവസ്ഥകളെ അനു
സരിക്കെണ്ടിവന്നു ചില ലത്തീന പരിഷകൾ്ക്ക രൊമപ്രജാനുഭവങ്ങളെ പൂ
ൎണ്ണമായി ഭുജിപ്പാൻ സമ്മതം ഉണ്ടായി- മറ്റ ചിലൎക്ക കുറഞ്ഞൊരു അനുഭ
വം വന്നെങ്കിലും കാൎയ്യാദികളെ നടത്തെണ്ടുന്ന പ്രകാരം ഒരുവാക്കു പൊ
ലും പറവാൻ ന്യായം ഇല്ല- വെറെ ചില രൊമലത്തീന പരിഷകൾ്ക്ക നിലമ്പ
റമ്പുകളെ നൊക്കി കൃഷി നടത്തുവാൻ ന്യായം- ഇവർ മിക്കവാറും ലത്തീ
നഭാഷ പറകകൊണ്ടു ക്രമത്താലെ ആ ഭാഷ ഇതല്യ അൎദ്ധദ്വീപിൽ എ
ങ്ങും നടപ്പായ്വന്നു- ശെഷം ജാതിലൾ്ക്ക രൊമബന്ധുക്കൾ എന്നപെരും
സ്വാതന്ത്ര്യഛായ പൊലും സമ്മതിക്കാത്ത വ്യവസ്ഥയും ഉണ്ടായി അധീന
ന്മാർ ആരും രൊമയുടെ അനുവാദം കൂടാതെ യുദ്ധം തുടങ്ങുക എങ്കിലും സ
ന്ധിക്ക എങ്കിലും അരുത് സാധാരണ പടയിൽ ഗണങ്ങളെ അയക്കെയാ
വു- രൊമരുടെ ഗണങ്ങളിൽ വിശെഷമുള്ളതു രൊമപൌരന്മാർ തന്നെ
ഒരൊഗണത്തിന്നു ൪൨൦൦ പെർ അതിന്നു ലെഗിയൊൻ എന്ന നാമമുണ്ടായി-
കുത്തുവാനും ചാടുവാനും തക്ക കുന്തം നീളം കുറഞ്ഞ വാളം അവരുടെ ആ
യുധങ്ങൾ ആയിരുന്നു- വാൾകൊണ്ടു അവർ മിക്കതും ജയം കൊള്ളുകയാ
ൽ ഒരൊ പടയിൽ അനെകജനത്തിന്നു അപമൃത്യു സംഭവിച്ചു- രൊമ
ധനവാന്മാർ ആശ്വാരൂഢന്മാരായി വന്നു കൂടും ൧൭ാം വയസ്സമുതൽ
അവർ എല്ലാവരും ആയുധക്കാരായി വന്നു ൪൮ാംവയസ്സ വരെയും യുദ്ധ
ത്തിൽ ചെല്ലും- ചിലവൎഷം ആയുധപ്പണി എടുക്കാതെകണ്ടു സ്ഥാനമാനങ്ങ
ളെ പ്രാപിപ്പാൻ വിഷമം- യുദ്ധശൌൎയ്യത്തിന്നു ബഹുമാനം നിശ്ചയം- സകല
ത്തിന്നും മെല്പെട്ടുള്ള ജയഘൊഷദൎശനംതന്നെ- ആദിവസം രൊ
മമഹത്വത്തിന്നു പ്രസിദ്ധിയും രാജ്യത്തിന്നു വിസ്താരവും വൎദ്ധിച്ചു സെനാ
നി ദ്യുപിതൃ എന്ന ദെവന്റെ വസ്ത്രവും കിരീടവും ധരിച്ചതിൽ പിന്നെ ആ
ൎത്തുവിളിക്കുന്ന ഗണങ്ങളാലും യുദ്ധബദ്ധന്മാരാലും പരിവൃതനായി രൊ
മപട്ടണം പുക്കു കപിതൊലിൽ ആരൊഹിച്ചെഴുന്നള്ളും

൯൩., രൊമധൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/112&oldid=192598" എന്ന താളിൽനിന്ന് ശേഖരിച്ചത്