താൾ:CiXIV258.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

മുതലായ വംശങ്ങൾ എല്ലാം സമ്നീതസഖ്യതെയെ വിട്ടു രൊമരെ സെവി െ
ക്കണ്ടിവന്നു- ചിലവൎഷം കഴിഞ്ഞശെഷം സമ്നീതർ മൂന്നാമത് യുദ്ധം തു
ടങ്ങി വളരെ ബന്ധുക്കളെ ചെൎക്കയും ചെയ്തു കൂരിയൻ അവരുടെ നാടപാ
ഴാക്കിവെച്ചു പൊന്ത്യനെ പിടിച്ചു തല അറുത്തു മൂന്നാമത് സന്ധിക്കസംഗ
തിവരുത്തി- പിന്നെയും അവരുടെ ബന്ധുക്കളായ ഗാലരൊടും എത്രുസ്കരൊ
ടും പട ഉണ്ടായി ദെക്യൻ അദ്ധ്യക്ഷൻ തന്റെ അച്ചൻ അൎപ്പിച്ച സ്വാംഗ െ
ഹാമമ്പൊലെ മരണത്തെ അന്വെഷിച്ചു കണ്ടു ജയിച്ചു- ആ യുദ്ധം തീരും
മുമ്പെ തെക്കുയവന പട്ടണങ്ങളിൽ തമ്മിൽ ഇടച്ചൽ ഉണ്ടായതിൽ രൊ
മരും ഉൾ്പെടുകകൊണ്ടു തറന്തപട്ടണക്കാർ വെറെ തുണ കാണാഞ്ഞു എ
പീറരാജാവായ പുറനെ ഇതല്യയിലെക്ക വിളിച്ചു- അവൻ കൎണ്ണനൊ
ട് സമൻ തന്നെ പടെക്ക അഭ്യാസവിദഗ്ദ്ധതയും നന്ന ഉണ്ടു- അതുകൊണ്ടു
രൊമർ (൨൮൦) അലക്ഷന്ത്രശിഷ്യന്മാരൊടും ആനകളൊടും അപൂൎവ്വമാ
യപൊർ തുടങ്ങിയപ്പൊൾ സീരിനദി തീരത്തുവെച്ചു തൊലി ഉണ്ടായി- രാ
ജാവ് ജയം കൊണ്ടപ്പൊൾ ശത്രുക്കളുടെ ധൈൎയ്യത്തെയും ആൎജ്ജവത്തെ
യും കൂരിയൻ കാട്ടിയ അലംഭാവത്തെയും വിചാരിച്ചു നിങ്ങളുടെ സ്നെഹം
തന്നെ വെണം നാം സന്ധിക്ക എന്നു വിധിച്ചു- പുറന്രൊമയൊളം
ആക്രമിച്ചിട്ടും ബന്ധുക്കളായ എത്രുസ്തഗാലരുടെ അപജയം നിമിത്തം മ
ടങ്ങിപൊയി അപുല്യയിൽ രണ്ടാമത് പൊരുതു ജയിച്ചു തനിക്ക വന്നവലി
യഛെതത്തെ വിചാരിച്ചു യുദ്ധത്തിന്ന് ഒരവധി പറഞ്ഞു സുറകൂസ പട്ടണത്തി
ന്നു സഹായമായി കൎത്ഥാഹരെ സികില്യയിൽ നിന്നു നീക്കി ദ്വീപിനെ തനി
ക്ക സ്വാധീനമാക്കുവാൻ നൊക്കുമ്പൊൾ സികില്യർ ദ്രൊഹം തുടങ്ങി പുറനും വ
ലഞ്ഞു ഇതല്യയിലെക്ക മടങ്ങി ചെന്നു തറന്ത്യരെ രക്ഷിപ്പാൻ അണഞ്ഞനെ
രം കൂരിയൻ അവനെ ജയിച്ചു ബന്ധുക്കളെ അമൎത്തു വെക്കയും ചെയ്തു-
പുറൻ രൊമപ്പടയും കൎത്ഥാഹക്കപ്പലും ഭയപ്പെട്ടു എപീറനാട്ടിൽ വാങ്ങി
നിന്നു മകദൊന്യ സുറിയ രാജാക്കന്മാരൊട് അപെക്ഷിച്ചിട്ടും ആരും തു
ണചെയ്തില്ല- അന്നു പ്തൊലമയ്യൻ റുബികൊനദിയുടെയും സി
കില്യകടലുടെയും ഇടയിൽ എല്ലാം വാഴുന്നപ്രകാരം കെടുരൊമയിൽ ദൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/111&oldid=192596" എന്ന താളിൽനിന്ന് ശേഖരിച്ചത്