താൾ:CiXIV258.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

പ്പാകുന്നു എന്നു സമാനരിൽ ആരൊഹിച്ച ആദെഷ്ടാവായ പുബ്ലിലി
യൻ ചട്ടമാക്കി വെച്ചു- അന്നു മുതല്ക്ക എറിയ സമാനർ സ്ഥാന മഹത്വം െ
കാണ്ടും വൃദ്ധമാലയിലെ പ്രവെശം കൊണ്ടും കുലീനരൊടുള്ള ബാന്ധ
വം കൊണ്ടും പുരാണസമ്പ്രദായക്കാരൊട് ഒത്തശ്രുതിയും ഗുരുത്വവും
പ്രാപിച്ചു തുടങ്ങി-

൯൧., അപെനീനാൎദ്ധദ്വീപ അടക്കിയതു-

ഇങ്ങിനെ രൊമയിലെ പരിഷകൾ രണ്ടും ഒരു വംശമായ്ചമഞ്ഞുപ്പൊ
ൾ നിത്യപ്രയത്നം കൊണ്ടു ഇതല്യഖണ്ഡം അവരുടെ കൈകീഴ അടങ്ങെ
ണ്ടിവന്നു- മുമ്പെ ഗാലരൊടു ചെറുയുദ്ധങ്ങൾ ഉണ്ടായശെഷം (൩൪൩)
കമ്പാനർ അപെക്ഷിക്കയാൽ രൊമരും ലത്തീനരും ഒക്കത്തക്ക ചെന്നു
ഗൌരമലയുടെ ചാരത്തു സംനീതരൊടു പൊരുതു ജയിച്ചു- പിന്നെ രൊ
മർ സന്ധിച്ചു എങ്കിലും കമ്പാനർ ലത്തീനരും യുദ്ധം വിടാതെ ഇരുന്ന
തും അല്ലാതെ ലത്തീനർ രൊമരൊട് മുഷിച്ചൽ ഭാവിച്ചു പുരാണസഖ്യത െ
പാരാ വൃദ്ധമാലക്കാർ പാതിയും ൨ അദ്ധ്യക്ഷരിൽ ഒരുവനും ഇനി ലത്തീന
വംശത്തിൽ എടുക്കെണ്ടത് എന്നു വെച്ചപ്പൊൾ സമവംശത്തൊട് എത്ര
യും ഘൊരമായ യുദ്ധം തുടങ്ങി- മൻലിയന്റെ മകൻ ഒരു ലത്തീനനെ
അങ്കം കുറെപ്പാൻ വിളിച്ചു ജയിച്ചപ്പൊൾ അഛ്ശൻ ഇപ്രകാരമുള്ള ദ്വന്ദ്വയു
ദ്ധത്തെ നിഷെധിച്ചിരിക്കകൊണ്ടു സ്വപുത്രനെ വാളാൽ ശിക്ഷിച്ചു- വെസു
വിലെ പടം സംശയത്തിങ്കൽ ദെകിയൻ തന്നെതാൻ പാതാളദെവന്മാൎക്ക
അൎപ്പിച്ചു ശത്രുതരംഗമദ്ധ്യത്തിൽ മുഴുകികളഞ്ഞു- ഇങ്ങിനെ ഉള്ള പ്രയത്ന
ങ്ങളെ കൊണ്ടു ജയവും ജയത്താൽ ലാത്യകമ്പാന്യനാടുകളിലെ സാമ്രാജ്യ
വും ഉണ്ടായി- സമ്നീതരുടെ അതിരിൽ പിന്നെയും യുദ്ധം ആരംഭിച്ചാറെ
സമ്നീതതലവനായ പൊന്ത്യൻ മലകളുടെ നടുവിൽ രൊമപടയെയും ൨ അ
ദ്ധ്യക്ഷന്മാരെയും അടെച്ചുനന്നകുഴക്കിയപ്പൊൾ രൊമാദ്ധ്യക്ഷന്മാർ അ
ടങ്ങി ആയുധങ്ങളെവെച്ചു ഇണങ്ങി ൯ കത്തിങ്കീഴടക്ക എന്ന ശിക്ഷ അ
നുഭവിക്കയും ചെയ്തു- വൃദ്ധമാലക്കാർ അതിനെ സമ്മതിക്കാതെ ആശപ
ഥം ചെയ്തവരെ സമ്നീതരിൽ അൎപ്പിച്ചു കൊടുത്തു- പവിൎയ്യനും ഫാബ്യനും
ധാരാളമായി ജയം സന്ധിചെയ്വാൻ തഞ്ചം ആയപ്പൊൾ ഏക്വർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/110&oldid=192594" എന്ന താളിൽനിന്ന് ശേഖരിച്ചത്