താൾ:CiXIV258.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ധിച്ചതിനാൽ ഭണ്ഡാരവെല ഒരു വൎഷം നടത്തിയ സമാനൎക്കും വൃദ്ധമാ
ലയിൽ കൂടുവാൻ അവകാശമായി- വെയിപുരിയൊട് പൊരാടുന്നതി
ൽ വളരെ അസഹ്യപ്പെട്ടപ്പൊൾ (൪൦൦) യൊദ്ധാക്കന്മാൎക്ക മാസപ്പടികൊ
ടുപ്പാൻ സംഗതിവന്നതിനാൽ യുദ്ധയാത്രകളിൽ സമാനൎക്ക അധികം ര
സം ജനിച്ചും- ആ പട്ടണം പിടിച്ചടക്കിയപ്പൊൾ കമില്ലൻ സെനാപതി
കൊള്ളയെ വൎഗ്ഗിക്കകൊണ്ടു സമാനർ അവനെ മറുനാടുകടത്തിച്ചു-
പിന്നെ ഗാലർ എത്രുസ്കദെശത്തെ അതിക്രമിച്ചു രൊമദൂതന്മാരുടെ പ്ര
മാദത്തെ ശിക്ഷിപ്പാൻ രൊമയുടെ നെരെ വന്നു(൩൮൯) അല്യനദീതീ
രത്തുവെച്ചു പൊരുതു ജയിച്ചു കപിതൊല എന്ന മൂലസ്ഥാനം കൂടാതെ ശെ
ഷം രൊമപുരിയെ അടക്കി ഭസ്മം ആക്കി എറിയ നാശങ്ങളെയും ചെയ്തു- അ
പ്പൊൾ കമില്ലനെ ആദെഷ്ടാവാക്കിയശെഷം അവന്റെ പരാക്രമത്താ
ലും ക്ഷാമവ്യാധികളാലും ഗാലൎക്ക തിരിച്ചുപൊവാൻ മനസ്സായി- അന്നു
സമാനർ വെയിപുരിയിൽ കുടിഎറെണം എന്നു മുട്ടിച്ചു വന്നിട്ടും കമി
ല്ലൻ പിതൃക്കൾ വാണക്ഷെത്രത്തെ ഉപെക്ഷിക്കരുത് എന്നു നിശ്ചയം
വരുത്തി- വീടു പണിയുന്നതിനാൽ സാധുക്കൾ്ക്ക കടം അത്യന്തം എറിയ
പ്പൊൾ കപിതൊലരക്ഷിതാവായെഴുന്നൊരു മൻലിയൻ തന്റെ മു
തൽ ഒക്കയും വിഭാഗിച്ചു കൊടുത്തു ജനരഞ്ജന സമ്പാദിച്ചു രാജ്യവ്യ
വസ്ഥ മാറ്റുവാനും നൊക്കിയപ്പൊൾ പാറമെൽ നിന്നു ചാടുക എന്ന ശി
ക്ഷ ഉണ്ടായി- അനന്തരം സമൎത്ഥരായ ൨ ത്രിബൂനന്മാർ കടങ്ങളെ ഇളച്ചു
കൊടുക്ക എന്നും ൫൦൦ ഖണ്ഡത്തിന്നു മെലായി കുലീനർ ആൎക്കും നിലം അരു
തായ്കയാൽ സമാനൎക്ക ശെഷം വിഭാഗിക്ക എന്നും അദ്ധ്യക്ഷസ്ഥാന
ത്തിന്നു സമാനരും കൊള്ളാം എന്നും ഉള്ള ഇവെപ്പുകളെ സമ്മതിച്ചു
ഖണ്ഡിക്കെണ്ടതിന്നു ചൊദിച്ചു നിത്യ ഉത്സാഹം ഫലിക്കയും ചെയ്തു- സമാ
നരിൽ ഒന്നാമത് അദ്ധ്യക്ഷനായെഴുന്നവൻ ലുക്യൻസെഷ്ടിയൻ തന്നെ
(൩൬൬)- കുലീനൻ തങ്ങൾ്ക്കായി പുതിയ സ്ഥാനങ്ങളെ സങ്കല്പിച്ചു എങ്കിലും
ക്രമത്താലെ സമാനർ ആദെഷ്ടഗണകൻ പുരൊഹിതൻ മുതലായ സ്ഥാ
നങ്ങൾ്ക്ക അവകാശം പ്രാപിച്ചു- ഒരൊ അംശത്തിലെ യൊഗങ്ങൾ കൂടി നി
ൎണ്ണയിച്ചത് എല്ലാം കുലീനകൂറുകളുടെ സമ്മതി കൂടാതെയും സ്ഥിരവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/109&oldid=192592" എന്ന താളിൽനിന്ന് ശേഖരിച്ചത്