താൾ:CiXIV258.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

കൊല്ലത്തിൽ എല്ലാവൎക്കും സമ്മതമായി അഥെനയിലെ ധൎമ്മവിവരം അറി
ഞ്ഞു ബൊധിപ്പിക്കെണ്ടതിന്നു ദൂതരെ അയച്ചു വിടുകയും ചെയ്തു- ധൎമ്മശാ
സ്ത്രത്തെ എഴുതിവെക്കെണ്ടതിന്നു ദശവീരന്മാൎക്ക സൎവ്വാധികാരവും വന്ന െ
പ്പാൾ അവർ വളരെ കാലം നിരൂപിച്ചു വാണു താമസം വിചാരിച്ചു ഇഷ്ടം െ
പാലെ ഭരിച്ചുപൊന്നു- അതിൽ ഒരുത്തനായ അപ്യക്ലൌദ്യൻ (൪൪൯)
വ്യാപ്തികൊണ്ടു വിൎഗ്ഗിന്യ എന്ന കന്യകയെ മൊഷ്ടിച്ചു വെച്ചപ്പൊൾ അ
ഛ്ശൻ അവളെ സമ്മതിപ്പിച്ചു കുത്തിക്കൊന്നു അവളൊടു വിവാഹം ചെയ്വാ
നുള്ള ഇകില്യനും പൌരന്മാരെ കലഹിപ്പിച്ചു സമാനരും എല്ലാം കൂടി ദശ
വീരന്മാരെ നീക്കി അപ്യക്ലൌന്യനെ തടവിൽ ആക്കി- ഇനിമെൽ സൎവ്വാധി
കാരം ഉള്ളവർ ആരും അരുത് എന്നും മുമ്പെ പൊലെ ത്രിബൂനർ സമാനന്യാ
യത്തെ രക്ഷിക്കെണം എന്നും പുരൊഗരുടെ സ്ഥാനത്തിൽ അദ്ധ്യക്ഷർ
ഇരുവരും വാഴുക എന്നും വെപ്പാകയും ചെയ്തു-

൯൦., വൎണ്ണസങ്കരം-

ധൎമ്മശാസ്ത്രത്തെ സംക്ഷെപിച്ചു തീൎത്തപ്പൊൾ ൧൨ പലകകളിൽ കൊത്തി
പതിച്ചു ചന്തരംഗത്തിൽ സ്ഥാപിച്ചു- കുലീനന്മാർ അതിനെ അനുസരി
ച്ചു താന്താങ്ങൾ പാൎക്കുന്ന അംശത്തിലെ സമാനന്മാരൊട് ദെശയൊഗത്തി
ലും കൂടി പലവിധെന ഇരുവകക്കാരും ഒന്നായ്ചമഞ്ഞു- തമ്മിൽ ബാന്ധ
വം അരുതു എന്നു പന്ത്രണ്ടിൽ എഴുതി കിടക്കുന്നു എങ്കിലും കുറയവൎഷം
ചെന്നിട്ടു ഒരു ത്രിബൂനൻ രണ്ടു പരിഷകൾ്ക്കും യഥെഷ്ടം കൊള്ള കൊടുക്കയും
ന്യായം എന്ന വ്യവസ്ഥവരുത്തി- മറ്റൊരുത്തൻ അദ്ധ്യക്ഷസ്ഥാനത്തിന്നും
സമാനന്മാൎക്ക അവകാശം വെണം എന്നു ചൊദിച്ചപ്പൊൾ കുലീനന്മാ
ർ വളരെ ഭയപ്പെട്ടു യുദ്ധത്തിൽ അദ്ധ്യക്ഷ പ്രവൃത്തി നടത്തെണ്ടതിന്നു
സമാനൎക്ക എകദെശം അനുവദിച്ചു കൊടുത്തു എങ്കിലും പൌരന്മാരെ വ
കതിരിച്ചു ദ്രവ്യസംഖ്യയും നടപ്പിലെ ഗുണദൊഷങ്ങളും മറ്റും എണ്ണി വി
ചാരിച്ചു കൊള്ളെണ്ടതിന്നു ഗണകൻ എന്ന പുതിയ സ്ഥാനം ഉണ്ടാക്കി ൨
കുലീനരെ അതിന്നായി നിശ്ചയിച്ചു- ആഗണകന്മാരുടെ സമ്മതത്താൽ അ
ല്ലാതെ ആരെയും വൃദ്ധമാലയിൽ ചെൎപ്പാൻ കഴിവില്ല- അനന്തരം
ഭണ്ഡാരവെലെക്കസമാനരെയും അവരൊധിക്കാം എന്ന വെപ്പുസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/108&oldid=192590" എന്ന താളിൽനിന്ന് ശേഖരിച്ചത്