താൾ:CiXIV258.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ട്ടണം വിട്ടുപൊയി ഒരു മലയിൽ കുടിയെറുവാൻ തുടങ്ങി- അഗ്രിപ്പ എ
ന്നൊരു കുലീനൻ അവിടെ ചെന്നു എകശരീരത്തിലെ അവയവങ്ങൾ തമ്മി
ൽ പൊരുന്നി ഇരിക്കെണ്ടും പ്രകാരം ഉപദെശിച്ചു സമാനൎക്ക വീണ്ടും രൊ
മപുരിയിൽ പൊയിപാൎപ്പാൻ സംഗതിവരുത്തി- അന്നു മുതൽ സമാന
രുടെ ന്യായം രക്ഷിപ്പാൻ ൫ ത്രിബൂനർ എന്ന ഒരുവക കാൎയ്യക്കാരെ സമാനർ
തങ്ങളുടെ മദ്ധ്യത്തിൽനിന്നു തെരിഞ്ഞെടുത്തുകൊൾക എന്നും കുലീനകാ
ൎയ്യക്കാരിൽ ആൎക്കും ഇവരെ ശിക്ഷിപ്പാൻ അധികാരം ഇല്ല എന്നും തീൎത്തു-
കൊൎയ്യൊലാൻ എന്ന കുലീനശ്രെഷ്ഠൻ ൟ സമാന ത്രിബൂനരിൽ ഒരുത്ത
നെ അതിക്രമം ചെയ്തപ്പൊൾ അവർ വളരെ പ്രയത്നം ചെയ്തു- ആഡംഭി
യെ ഐകമത്യപ്പെട്ടു മറുനാടുകടത്തി-

൮൯., കുലീനർ സമാനരുമായുള്ള അന്തൎയ്യുദ്ധം

അന്നുതൊട്ടു രൊമപുരിക്ക രണ്ടു കൂട്ടുയുദ്ധം ഒടുങ്ങാതെ നടന്നുപൊന്നു-
ചുറ്റുമുള്ള ഒരൊ വംശങ്ങളൊട് ബഹിൎയ്യുദ്ധവും പട്ടണത്തിന്നകത്ത് ൨ പ
രിഷകൾ്ക്ക അന്തൎയ്യുദ്ധവും തന്നെ- പുരൊഗന്മാരെ തെരിഞ്ഞെടുക്കെ
ണ്ടത് കുലീനന്മാർ അത്രെ എന്നും സമാനർ ആയ ദ്രവ്യസ്ഥന്മാൎക്കും കൂട
അവകാശം എന്നും ഇങ്ങിനെ ൨ പക്ഷം ഉള്ളതിൽ ഒരു പുരൊഗനെ കുലീ
നരുടെ കൂറുകളിലും ഒരുത്തനെ ധനം എറിയവർ കൂടുന്ന യൊഗങ്ങളിലും
വരിക്കെണ്ടു എന്ന് വിധിയുണ്ടായി ഒരൊ കയങ്ങളാൽ സ്വാധീനമായ വ
സ്തുവകകൾ സമാനൎക്കും കൂട വിഭാഗിക്കെണം എന്നു മുട്ടിച്ചു വരുമ്പൊൾ അതി
ന്നു സഹായം ചെയ്ക ഒരു പുരൊഗന്നു കുലീനരുടെ അസൂയയാൽ മരണശി
ക്ഷ സംഭവിച്ചു- പിന്നെയും നിൎബന്ധിച്ചു ചൊദിക്കുന്ന ത്രിബൂനനെയും കു
ലശ്രെഷ്ഠന്മാർ കൊന്നു ഭൂമിവിഭാഗം സാധിച്ചതും ഇല്ല- പുബ്ലില്യൻ ത്രിസൂ
നനായപ്പൊൾ ഒരൊ ദെശത്തിലെ സമാനൎക്ക എല്ലാം യൊഗം കൂടികാൎയ്യ
ങ്ങളെ നിരൂപിച്ചു കൊൾ്വാൻ അവകാശം ഉണ്ടു എന്ന വ്യവസ്ഥ വരുത്തി-
മറ്റൊരു ത്രിബൂനൻ കുലീനർ സമ്പ്രദായപ്രകാരം ന്യായം വിസ്തരിക്കുന്ന
ത് പൊരാ എല്ലാവരും അറിയെണ്ടതിന്നു ധൎമ്മശാസ്ത്രസംക്ഷെപം വെണം
എന്നു ചൊദിച്ചപ്പൊൾ കുലീനർ വളരെ വിരൊധിച്ചു എങ്കിലും സമാനൎക്ക
ക്രമത്താലെ ൫ അല്ല ൧൦ ത്രിബൂനന്മാർ രക്ഷയായി നില്ക്കകൊണ്ടു പത്താം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/107&oldid=192588" എന്ന താളിൽനിന്ന് ശേഖരിച്ചത്