താൾ:CiXIV258.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

പ്പൊൾ പൌരന്മാർ മത്സരിച്ചു രാജകുഡുംബത്തെ അശെഷം നാടുകട
ത്തി- അനന്തരം ൫ വിധക്കാർ കൂടി നിരൂപിച്ചു കുലീനന്മാരിൽ ൨ പുരൊ
ഗന്മാരെ വരിച്ചു ഒരാണ്ടെക്ക രാജവെല സമൎപ്പിച്ചു കൊടുത്തു- (൫൦൯)-
ബ്രൂതനും ഹൊരാത്യനും പുരൊഗരായി- തൎക്വീൻ അപെക്ഷിക്കകൊണ്ടു
തുസ്കമന്നവനായ പൊൎസെനപടകൂടി രൊമരെ ജയിച്ചു തീബരിൻ ഉത്ത
രതീരത്തെ വശത്താക്കി എങ്കിലും തൎക്വീനെ വാഴിപ്പാൻ മനസ്സായില്ല- ല
ത്തീനരും പൂൎവ്വപരിഭവങ്ങളെ വീളെണ്ടതിന്നു മുല്പുക്കു പട്ടണത്തെ മുട്ടിച്ചാ
റെ രൊമർ ബുദ്ധിമുട്ടുണ്ടായി ൬ മാസത്തെക്ക എപ്പെൎപ്പെട്ട അധികാര
മുടയ ആദെഷ്ടാവിനെ അവരൊധിച്ചു പൊരുതു കൊണ്ടിരുന്നു- ഒടുക്കം
രൊമർ സബീനർ ലത്തീനർ ഇങ്ങിനെ മൂവരും ഇണങ്ങി ഇനിമെൽ സെ
നാധിപത്യവും യുദ്ധലാഭവും മൂന്നു ദെശക്കാൎക്കും ഒരുപൊലെ വരെണം എ
ന്നു സഖ്യം ചെയ്തു നിൎണ്ണയിച്ചു തൎക്വീൻ സൎവ്വത്യക്തനായി മരിക്കയും ചെയ്തു-

൮൮., സമാനരിലെ ഉദ്യൊഗസ്ഥന്മാർ

വൎഷംതൊറും ഉണ്ടായ യുദ്ധങ്ങൾ നിമിത്തം സമാനരുടെ നിലങ്ങൾ്ക്ക എറിയ
നാശങ്ങൾ സംഭവിക്കയാൽ ദാരിദ്ര്യം അകപ്പെട്ടു കുലീനരൊട് കടം വാങ്ങി
വളരെ പലിശകൊടുക്കെണ്ടിവന്നു- അവധിക്കു കൊടുക്കാതെ ഇരുന്നാൽ
അടിമകളായി പൊകും- അതുകൊണ്ട അവർ യുദ്ധത്തിൽ ചെല്ലുന്നതെന്തിനു
കവൎച്ച എല്ലാം കുലീനന്മാൎക്കത്രെ വരുന്നുവല്ലൊ എന്നു വെച്ചു പടെക്കുപൊ
രാതെ പാൎത്തപ്പൊൾ പുരൊഗരിൽ ജനരഞ്ജനയുള്ള സെൎഫില്യൻ യുദ്ധസ
മാപ്തി പൎയ്യന്തം കടക്കാൎക്ക അടിമബാധ അരുത് എന്നു പറഞ്ഞു കൊടുത്തു
സമാനരും അനുസരിച്ചു പൊരുതു പട സമൎപ്പിക്കയും ചെയ്തു-

മറ്റെ പുരൊഗനായ അപ്യക്ലൌദിയൻ പിന്നെയും നൃശംസഭാവം
എല്ലാം കാട്ടി സമാനരെ താഴ്ത്തിവെച്ചപ്പൊൾ ഇനിമെൽ യുദ്ധത്തിൽ പൊരു
കയില്ല എന്നു നിഷെധിച്ചു- ഭയാധിക്യം നിമിത്തം ഒര് ആദെഷ്ടാവിനെ
യും അവരൊധിക്കെണ്ടിവന്നു വലെൎയ്യൻ എന്ന അവന്റെ പെർ- അവൻ
നീതിയുള്ളവൻ എന്നു സമ്മതമാകകൊണ്ടു നല്ല പട്ടാളം കൂടിവന്നു ജയം െ
കാണ്ടു- ആകിലും ശെഷം കുലീനർ അടിമകളെ വിടുതലയാക്കി കൊടുപ്പാ
ൻ മനസ്സില്ലാഞ്ഞപ്പൊൾ (൪൯൩) സമാനർ സഭയായി നിരൂപിച്ചു പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/106&oldid=192586" എന്ന താളിൽനിന്ന് ശേഖരിച്ചത്