താൾ:CiXIV146 2.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൦ —

൬൯.) ചോ. തിരുവത്താഴത്തിൽ ചേരുവാൻ നമുക്ക് എങ്ങി
നെ വഴി തുറന്നു വരും?
ഉ. അദ്ധ്യക്ഷവേലയാലത്രെ, അനുതപിക്കാത്ത
വൎക്കു പാപങ്ങളെ പിടിപ്പിപ്പാനും അനുതപിക്കുന്ന
വൎക്കു മോചിപ്പാനും അതിന്നു അധികാരം ഉണ്ടു.

൭൦.) ചോ. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷൎക്ക് ആ
രാൽ വന്നു?
ഉ. കൎത്താവായ ക്രിസ്തനാലത്രെ. അവൻ ത
ന്റെ ശിഷ്യന്മാരോടു പറഞ്ഞിതു: (മത്ത. ൧൮, ൧൮.)
നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടിയാലും അതു
സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിമേൽ
എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴി
ഞ്ഞിരിക്കും എന്നല്ലാതെ, (യോ. ൨൦, ൨൩.) ആൎക്കെ
ങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ, അവൎക്കു
മോചിക്കപ്പെടുന്നു, ആൎക്കെങ്കിലും പിടിപ്പിച്ചാൽ അ
വൎക്കു പിടിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ.

൭൧.) ചോ. തിരുവത്താഴത്തിൽ ചേരുന്ന വിശ്വാസികൾക്ക്
എന്തു കടം ആകുന്നു?
ഉ. നാം കൎത്താവായ ക്രിസ്തനെയും അവന്റെ
മരണത്തെയും ഓൎക്കയും അവന്റെ നാമത്തെ സ്തു
തിക്കയും, ഹൃദയത്താലും ക്രിയകളാലും അവന്റെ ഉ
പകാരങ്ങൾ്ക്കായി കൃതജ്ഞത കാട്ടുകയും വേണ്ടതു.
(൧ കൊരി. ൧൧, ൨൬.)

൭൨.) ചോ. ക്രിസ്തന്റെ മരണത്തെ പ്രസ്താവിക്കേണ്ടുന്ന പ്രകാ
രം സ്പഷ്ടമായി പറയാമോ?
ഉ. ഞാൻ തിരുവത്താഴത്തിൽ ചേരുമ്പോഴും, ചേ
ൎന്ന ശേഷവും ക്രിസ്തന്റെ ക്രൂശിലെ മരണത്തെ താ
ല്പൎയ്യത്തോടും വിശ്വാസത്തോടും കൂടെ ധ്യാനിക്കയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/22&oldid=183119" എന്ന താളിൽനിന്ന് ശേഖരിച്ചത്