താൾ:CiXIV146 2.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯ —

൬൫.) ചോ. നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുന്നത് എ
ങ്ങിനെ?
ഉ. നാം യേശുക്രിസ്തനെ ഉണ്മയായി അറിക
യും അവന്റെ പുണ്യത്തിലും കരുണയിലും മാത്രം
ആശ്രയിക്കയും തിരുവത്താഴത്തിന്റെ സത്യബോ
ധം ഉണ്ടാകയും ചെയ്യുന്നുവോ എന്നു നല്ലവണ്ണം
ആരാഞ്ഞു നോക്കുമ്പോഴത്രെ.

൬൬.) ചോ. നമ്മുടെ പുതിയ അനുസരണത്തെ ശോധന ചെ
യ്യുന്നത് എങ്ങിനെ?
ഉ. ഇനിമേൽ പാപത്തെ വെറുത്തും വിട്ടുംകൊ
ണ്ടു, ദൈവപ്രസാദം വരുത്തി നടപ്പാനും, അവന്റെ
കരുണയാലെ ദൈവസ്നേഹത്തിലും കൂട്ടുകാരന്റെ
സ്നേഹത്തിലും ഊന്നി നില്പാനും നാം താല്പൎയ്യത്തോ
ടെ നിൎണ്ണയിച്ചുവോ എന്നു സൂക്ഷ്മമായി ആരാഞ്ഞു
നോക്കുമ്പോഴത്രെ.

൬൭.) ചോ. ശോധന കഴിക്കാതെ അപാത്രമായി തിരുവത്താഴ
ത്തിൽ ചേരുന്നവൎക്ക ഏതു ശിക്ഷകൾ അകപ്പെടും?
ഉ. ദൈവത്തിന്റെ ദണ്ഡവിധിയത്രെ. (൧കൊരി.
൧൧, ൨൯.) അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവർ ക
ൎത്താവിൻ ശരീരത്തെ വിസ്മരിക്കാഞ്ഞാൽ, തനിക്കു
താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു.

൬൮.) ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തോടെ അനുഭ
വിച്ചാൽ തിരുവത്താഴത്തിലെ ഫലം എന്തു?
ഉ. എന്റെ വിശ്വാസം ഉറക്കെയും മനസ്സാ
ക്ഷിക്ക് ആശ്വാസം ലഭിക്കയും പാപങ്ങളുടെ മോച
നത്തിന്നു നിശ്ചയം കൂടുകയും നടപ്പിന്നു പുതുക്കം
വരികയും തന്നെ ഫലം ആകുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/21&oldid=183118" എന്ന താളിൽനിന്ന് ശേഖരിച്ചത്