താൾ:CiXIV146 2.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭ —

തിരുവത്താഴത്തിൻ അദ്ധ്യായം. (൫൮—൭൩.)

൫൮.) ചോ. വിശ്വാസത്തിന്നു ഉറപ്പും സങ്കടത്തിൽ ആശ്വാസ
വും വൎദ്ധിപ്പിക്കുന്ന സാധനം എന്തു?
ഉ. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ അ
ത്താഴം തന്നെ.

൫൯.) ചോ. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം എന്നത്
എന്തു?
ഉ. തിരുവത്താഴം എന്നത് വിശദ്ധ മൎമ്മവും ദി
വ്യമായ ചൊല്ക്കുറിയും ആകുന്നു. അതിൽ ക്രിസ്തൻ
നമുക്ക് അപ്പത്തോടും വീഞ്ഞിനോടും കൂടെ തന്റെ
ശരീരത്തെയും രക്തത്തെയും ഉള്ളവണ്ണം സമ്മാനി
ച്ചു തരുന്നതുകൊണ്ടു, പാപമോചനവും നിത്യജീവ
നും ഉണ്ടെന്നു നിശ്ചയം വരുത്തുന്നു.

൬൦.) ചോ. തിരുവത്താഴത്തിന്റെ ഉപദേശം എല്ലാം അടങ്ങി
യ സ്ഥാപനവചനങ്ങളെ പറക?
ഉ. കൎത്താവായ യേശു തന്നെ കാണിച്ചുകൊടു
ക്കുന്നാൾ രാത്രിയിൽ പന്തിരുവരോടും കൂടെ അത്താഴ
ത്തിന്നിരുന്നു, അപ്പത്തെ എടുത്തു സ്തോത്രം ചൊല്ലി,
നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾ്ക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു,
എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ. അപ്രകാ
രം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെ
യും എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു പറഞ്ഞിതു:
നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ, ഈ
പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആ
കുന്നു, ഇതു പാപമോചനത്തിന്നായി നിങ്ങൾ്ക്കും അ
നേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം; ഇതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/19&oldid=183116" എന്ന താളിൽനിന്ന് ശേഖരിച്ചത്