താൾ:CiXIV146 2.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮ —

കുടിക്കുന്തോറും എന്റെ ഓൎമ്മക്കായിട്ടു ചെയ്വിൻ.
(൧ കൊരി. ൧൧, ൨൩—൨൫. മത്ത. ൨൬, ൨൬—൨൮.)

൬൧.) ചോ. തിരുവത്താഴത്തിൽ നിണക്ക് എന്ത് അനുഭവി
പ്പാൻ കിട്ടുന്നു?
ഉ. അപ്പരസങ്ങളോടും കൂട യേശുക്രിസ്തന്റെ
സത്യമായുള്ള ശരീരത്തെയും സത്യമായുള്ളു രക്ത
ത്തെയും ഞാൻ ഭക്ഷിച്ചു കുടിക്കുന്നു. (൧ കൊരി. ൧൦,
൧൬.) നാം ആശീൎവദിക്കുന്ന അനുഗ്രഹപാത്രം ക്രി
സ്തരക്തത്തിന്റെ കൂട്ടായ്മയല്ലയോ? നാം നുറുക്കുന്ന
അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

൬൨.) ചോ. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു?
ഉ. തങ്ങളെ ശോധന ചെയ്വാൻ കഴിയുന്ന ക്രി
സ്ത്യാനൎക്കെല്ലാം നിയമിച്ചതു. (൧ കൊരി. ൧൧, ൨൮.)
മനുഷ്യൻ തന്നേത്താൻ ശോധന ചെയ്തിട്ടു വേണം
ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ കുടി
ച്ചും കൊൾ്വാൻ.

൬൩.) ചോ. തന്നെത്താൻ ശോധന ചെയ്ക എന്നത് എന്തു?
ഉ. താൻ തന്റെ ഹൃദയത്തിലും മനോബോധ
ത്തിലും പ്രവേശിച്ചുകൊണ്ടു, തന്റെ മാനസാന്തര
ത്തേയും വിശ്വാസത്തേയും പുതിയ അനുസരണ
ത്തേയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪.) ചോ. നമ്മുടെ മാനസാന്തരത്തെ ശോധന ചെയ്യുന്നത്
എങ്ങിനെ?
ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറി
കയും, ദൈവത്തിന്മുമ്പാകെ ഏറ്റുപറകയും മന
സ്സോടെ വെറുക്കയും അനുതപിക്കയും ചെയ്യുന്നുവോ
എന്നു ആരാഞ്ഞു നോക്കുമ്പോഴത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/20&oldid=183117" എന്ന താളിൽനിന്ന് ശേഖരിച്ചത്