താൾ:CiXIV146 2.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬ —

ഉ. ഞാൻ സംശയം കൂടാതെ, വലിയ പാപി
യാകുന്നു എന്നും, ദൈവം ഇഹത്തിലും പരത്തിലും
ശിക്ഷിക്കുന്നതിന്നു ഞാൻ പാത്രമെന്നും തെളിയുന്നു.

൫൪.) ചോ. പാപങ്ങളെക്കൊണ്ടു നിണക്കു സങ്കടം തോന്നു
ന്നുവോ?
ഉ. അതെ, ഞാൻ ദൈവത്തോടു പാപം ചെയ്തു
വിശ്വസ്തനായ സ്രഷ്ടാവും രക്ഷിതാവും കാൎയ്യസ്ഥ
നും ആയവനെ പല വിധത്തിലും കൂടക്കൂടെ മനഃ
പൂൎവ്വമായും ദുഃഖിപ്പിച്ചും കോപിപ്പിച്ചും കൊണ്ടതി
നാൽ, എനിക്കു ഉള്ളവണ്ണം സങ്കടം തോന്നുന്നു.

൫൫.) ചോ. ദൈവത്തിന്റെ കോപം മാറി കനിവു തോന്നു
വാൻ ഒരു വഴി ഉണ്ടോ?
ഉ. സത്യമായുള്ള മാനസാന്തരവും, ദൈവത്തി
ങ്കലേക്കു തിരിയുന്നതും വഴിയാകുന്നതു.

൫൬.) ചോ. മാനസാന്തരം എന്നതു എന്തു?
ഉ. മാനസാന്തരം എന്നതൊ പാപങ്ങളെ ഹൃദ
യം കൊണ്ടു അറിഞ്ഞുകൊൾ്കയും ദൈവമുമ്പിലും ചി
ലപ്പോൾ മനുഷ്യരുടെ മുമ്പിലും ഏറ്റുപറകയും അ
നുതപിച്ചു വെറുക്കയും, യേശു ക്രിസ്തങ്കൽ വിശ്വ
സിക്കയും നടപ്പിനെ ക്രമത്തിൽ ആക്കുവാൻ ഉത്സാ
ഹിക്കയും ചെയ്യുന്നതത്രെ.

൫൭.) ചോ. ഇതിങ്കൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒ
രു തുണ വരുന്നതു കൂടെ ആവശ്യം അല്ലയോ?
ഉ. ആവശ്യം തന്നെ. വിശ്വാസമാകട്ടെ ഇന്ന്
ആശ്രയവും പ്രാഗത്ഭ്യവും ഏറീട്ടു വലുതും, ഊക്കുള്ള
തും പിന്നെ ഓരോ സംശയഭയങ്ങളും ധൈൎയ്യക്കേടും
കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/18&oldid=183115" എന്ന താളിൽനിന്ന് ശേഖരിച്ചത്