താൾ:CiXIV146 2.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫ —

൭. നീ വ്യഭിചരിക്കരുത്.
൮. നീ മോഷ്ടിക്കരുത്.
൯. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷി പറയ
രുതു.
൧൦. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂ
ട്ടുകാരന്റെ ഭാൎയ്യയേയും ദാസീദാസന്മാരെയും കാള
കഴുതയേയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോ
ഹിക്കരുത. (൨ മോ. ൨൦.)

൫൦.) ചോ. ഈ കല്പനകളുടെ സാരാംശം എന്താകുന്നു?
ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നേഹിക്ക
എന്നത്രെ. (മത്ത. ൨൨, ൩൭—൪൦.)

൫൧.) ചോ. ദൈവത്തെ സ്നേഹിക്ക എന്നത് എന്തു?
ഉ. ദൈവത്തെ സ്നേഹിക്ക എന്നതൊ, ദൈവ
ത്തെ പരമ ധനം എന്നു വെച്ചു ഹൃദയത്തോടെ പ
റ്റിക്കൊണ്ടും നിത്യം ഓൎത്തും, സൎവ്വത്തിന്നു മീതെ കാം
ക്ഷിച്ചും ഇരുന്നു, അവങ്കൽ ആനന്ദിച്ചും മുററും ത
ന്നേത്താൻ സമൎപ്പിച്ചും കൊണ്ടു, അവന്റെ ബഹു
മാനത്തിന്നായി എരിവുള്ളവനും ആക.

൫൨.) ചോ. കൂട്ടുകാരനെ സ്നേഹിക്ക എന്നത് എന്തു?
ഉ. കൂട്ടുകാരനെ സ്നേഹിക്ക എന്നതൊ അവനാ
യി ഗുണമുള്ളതു എല്ലാം ആഗ്രഹിക്കയും പക്ഷമന
സ്സാലെ വിചാരിക്കയും, വാക്കിനാലും ഭാവത്തിനാലും
പ്രിയം കാട്ടുകയും, ക്രിയയാലെ തുണെക്കയും അല്ലാ
തെ, അവന്റെ ബലഹീനതയേയും വിരോധത്തെ
യും കാന്തിയോടെ പൊറുത്തും സൌമ്യതയാലെ
അവനെ യഥാസ്ഥാനപ്പെടുത്തും കൊള്ളുന്നതത്രെ.

൫൩.) ചോ. ഇപ്രകാരം എല്ലാം നിന്നെ തന്നെ ശോധന ചെ
യ്താൽ നിണക്കു എന്തു തോന്നുന്നു?

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/17&oldid=183114" എന്ന താളിൽനിന്ന് ശേഖരിച്ചത്