താൾ:CiXIV146 2.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩ —

പ്രാൎത്ഥനാദ്ധ്യായം. (൪൩—൪൬.)

൪൩.) ചോ. പ്രാൎത്ഥന എന്നത് എന്തു?
ഉ. ലൌകികത്തിലും ആത്മികത്തിലും നന്മയെ
എത്തിപ്പാനൊ തിന്മയെ വൎജ്ജിപ്പാനോ ദൈവ
ത്തെ നോക്കി വിളിക്കുന്നതത്രെ പ്രാൎത്ഥന ആകുന്നു.

൪൪.) ചോ. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗി
യും ഏറിയത് എന്തൊന്നു ആകുന്നു?
ഉ. ക്രിസ്തൻ താൻ നമുക്കു പഠിപ്പിച്ചു തന്നത
ത്രെ. അതാവിതു: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പി
താവെ, നിന്റെ നാമം വിശദ്ധീകരിക്കപ്പെടേണ
മെ! നിന്റെ രാജ്യം വരേണമെ! നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ!
ഞങ്ങൾ്ക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ! ഞ
ങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നത് പോലെ ഞ
ങ്ങളുടെ കടങ്ങളെ വിട്ടു തരേണമെ! ഞങ്ങളെ പരീ
ക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമെ! രാജ്യവും ശക്തിയും തേജസ്സം യു
ഗാദികളിലും നിണക്കല്ലൊ ആകുന്നു. ആമെൻ.

൪൫.) ചോ. എങ്ങിനെ പ്രാൎത്ഥിക്കേണം?
ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ചു ഏ
കാഗ്രതയും അനുതാപവും പൂണ്ടു, ഹൃദയത്തിലും പുറ
മെ ഭാവത്തിലും താഴ്മയുള്ളവനായി സത്യവിശ്വാസ
ത്തോടും യേശുക്രിസ്തന്റെ നാമത്തിലും പ്രാൎത്ഥി
ക്കേണം.

൪൬. ) ചോ. ഇപ്രകാരമുള്ള പ്രാൎത്ഥനെക്ക എന്തു വാഗ്ദത്തം ഉണ്ടു?
ഉ. ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയു
ന്നിതു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/15&oldid=183112" എന്ന താളിൽനിന്ന് ശേഖരിച്ചത്