താൾ:CiXIV146 2.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪ —

എന്തെല്ലാം യാചിച്ചാലും, അവൻ നിങ്ങൾ്ക്കു തരും
എന്നു നമ്മുടെ പ്രിയരക്ഷിതാവു അരുളിച്ചെയ്തു.
(യോ. ൧൬, ൨൩.)

൪൭.) ചോ. എന്നാൽ ദേവഭക്തിയോടുള്ള നടപ്പു വേണം എ
ങ്കിൽ, വിശ്വാസി എന്തൊന്നിനെ പ്രമാണമാക്കെണം?
ഉ. തന്റെ ഇഷ്ടവും തോന്നലും അല്ല, ലോക
ത്തിന്റെ പാപമൎയ്യാദകളും അല്ല; ദൈവത്തിന്റെ
ഇഷ്ടവും കല്പനകളുമത്രെ പ്രമാണമാക്കേണ്ടിയതു.


കല്പനാദ്ധ്യായം. (൪൮—൫൬.)

൪൮.) ചോ. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ
അറിവാറാകും?
ഉ. പഴയനിയമം പുതിയനിയമം എന്നുള്ള വേ
ദപുസ്തകങ്ങളിൽ അടങ്ങിയ ദൈവവചനത്താൽ
അത്രെ.

൪൯.) ചോ. പഴയനിയമത്തിലെ ദേവകല്പനകൾ ഏവ?
ഉ. ൧. യഹോവയായ ഞാൻ നിന്റെ ദൈവ
മാകുന്നു, ഞാനല്ലാതെ അന്യദേവകൾ നിണക്കുണ്ടോ
കരുത്.
൨. നിണക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാക്കരു
ത് അവറ്റെ കുമ്പിടുകയും സേവിക്കയും അരുതു.
൩. നിന്റെ ദൈവമായ യഹോവയുടെ നാമം
വൃഥാ എടുക്കരുത്.
൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഓൎക്ക.
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാ
നിക്ക.
൬. നീ കുല ചെയ്യരുത്.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/16&oldid=183113" എന്ന താളിൽനിന്ന് ശേഖരിച്ചത്