താൾ:CiXIV146 2.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧ —

മുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കുന്നതും തന്നെ
ക്രിസ്തൻ എനിക്കു സമ്പാദിച്ചിട്ടുള്ളതാകുന്നു.

൩൫.) ചോ. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നി
ണക്ക് യോഗ്യത എങ്ങിനെ വരുന്നു?
ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ
അത്രെ.

൩൬.) ചോ. സത്യവിശ്വാസം എന്നു പോൽ?
ഉ. ദൈവം യേശുവിന്റെ പുണ്യമാഹാത്മ്യം വി
ചാരിച്ചു, എന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ
ആക്കുകയും, എന്നേക്കും രക്ഷിക്കയും ചെയ്യും എന്നു
വെച്ചു, അവനെ ഇളകാതെ ആശ്രയിക്കുന്നതത്രെ.
(യോ. ൩, ൧൬.) ദൈവം ലോകത്തെ സ്നേഹിച്ച
വിധമാവിതു: തന്റെ ഏകജാതനായ പുത്രനിൽ
വിശ്വസിക്കുന്നവൻ ആരും നശിച്ചു പോകാതെ,
നിത്യജീവനുള്ളവൻ ആകേണ്ടതിന്നു അവനെ ത
രുവോളം തന്നെ. (സ്നേഹിച്ചതു.)

൩൭.) ചോ. യേശുക്രിസ്തനെ വിശ്വസിപ്പാൻ നിന്നിൽ തന്നെ
കഴിവുണ്ടോ?
ഉ. അതിന്നു ഒരു മനുഷ്യനും ശക്തി പോരാ,
(൧ കൊരി. ൧൨, ൩.) വിശുദ്ധാത്മാവിലല്ലാതെ, യേശു
കൎത്താവെന്നു പറവാൻ ആൎക്കും കഴികയില്ല.

൩൮.) ചോ. വിശുദ്ധാത്മാവെകൊണ്ടുള്ള നിന്റെ വിശ്വാസ
പ്രമാണം എങ്ങിനെ?
ഉ. വിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടാ
യ്മയാകുന്ന ശുദ്ധ സാധാരണസഭയിലും പാപ
മോചനത്തിലും ശരീരത്തോടു ജീവിച്ചെഴുനീല്ക്കുന്ന
തിലും നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/13&oldid=183110" എന്ന താളിൽനിന്ന് ശേഖരിച്ചത്