താൾ:CiXIV146 2.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦ —

ക്കുന്നു. അവിടെനിന്നു ജീവികളോടും മരിച്ചവരോടും
ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും

൩൨.) ചോ. യേശു ക്രിസ്തൻ പിതാവിൽനിന്നു യുഗാദികൾക്കു
മുമ്പെ ജനിച്ച സത്യദൈവമാകുന്നു എന്നുള്ളതിനെ പ്രമാണിപ്പിക്കുന്ന
ത് എങ്ങിനെ?
ഉ. വിശുദ്ധവേദത്തിന്റെ സ്പഷ്ടസാക്ഷ്യങ്ങ
ളെ കൊണ്ടത്രെ. അതിനാൽ, അവൻ ദൈവത്തിന്റെ
ഏകജാതനും (യോ. ൩, ൧൬.) സ്വപുത്രനും എന്നും
(രോമ. ൮, ൩൨.) സൎവ്വത്തിന്മേലും ദൈവമായി യുഗാ
ദികളോളം വാഴ്ത്തപ്പെട്ടവൻ എന്നും (രോമ. ൯, ൫.) സ
ത്യദൈവവും നിത്യജീവനും എന്നും (൧ യോ ൫, ൨൦.)
വിളങ്ങുന്നു.

൩൩.) ചോ. ഈ യേശുക്രിസ്തനെ വീണ്ടെടുപ്പുകാരൻ എന്നു
പറവാന്തക്കവണ്ണം അവൻ നിണക്കായി എന്തു ചെയ്തു എന്തു അനു
ഭവിച്ചു?
ഉ. ഒന്നാമതു അവൻ എനിക്ക് വേണ്ടി സകല
വേദധൎമ്മത്തെയും നിവൃത്തിച്ചു, പിന്നെ എനിക്കു
വേണ്ടി ക്രൂശിന്റെ കഷ്ടമരണങ്ങളെയും അനുഭവി
ച്ചു, (രോമ. ൪, ൨൫.) നമ്മുടെ പിഴകൾ നിമിത്തം
ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തിന്നായി ഉ
ണൎത്തപ്പെട്ടും ഇരിക്കുന്നു.

൩൪.) ചോ. ഈ അനുസരണത്താലും കഷ്ടത്താലും ക്രിസ്തൻ
നിണക്ക് എന്തെല്ലാം സമ്പാദിച്ചു?
ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാ
രിച്ച് എന്റെ സകല പാപങ്ങളെയും ക്ഷമിച്ചു വി
ടുന്നതും എന്ന നല്ലവൻ എന്നും നീതിമാൻ എന്നും
പ്രിയമകൻ എന്നും കൈക്കൊള്ളുന്നതും എന്നേക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/12&oldid=183109" എന്ന താളിൽനിന്ന് ശേഖരിച്ചത്