താൾ:CiXIV146 1.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫ —

"യഹോവ ആകാശഭൂമിസമുദ്രങ്ങളെയും അവറ്റി
"ലുള്ള സകലത്തെയും ഉണ്ടാക്കി, ഏഴാം ദിവസം
"സ്വസ്ഥനായിരുന്നതിനാൽ ആസ്വസ്ഥനാളിനെ
"യഹോവ അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു."

൮.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു തിരുവചനത്തിൻറെ പ്രസംഗത്തെ തൃണീകരി
ക്കാതെ, വണക്കത്തോടു താല്പൎയ്യമായി കേട്ടം പഠിച്ചും
ജീവനത്തിന്നു പ്രമാണമാക്കി കൈക്കൊണ്ടു സ്വ
സ്ഥനാളിനെ ശുദ്ധമായി ആചരിക്കെണം.

൯.) ചോ. അഞ്ചാം കല്പന ഏതു?
ഉ. "നിന്റെ ദൈവമായ യഹോവ നിണക്ക്
"തരുന്ന ദേശത്തു നിന്റെ നാളുകൾ ദീൎഘമാകുവാ
"നായിട്ടു നിന്റെ മാതാപിതാക്കന്മാരെ ബഹുമാ
"നിക്ക."

൧൦.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു പിതാക്കളെയും യജമാനന്മാരേയും തൃണീകരിക്ക
യും കോപിപ്പിക്കയും ചെയ്യാതെ, അവരെ ബഹുമാ
നിച്ചും സേവിച്ചും അനുസരിച്ചും ഉപകാരം വരു
ത്തീട്ടും സ്നേഹവണക്കങ്ങളോടും ആചരിച്ചും ഇരി
ക്കെണം.

൧൧.) ചോ. ആറാം കല്പന ഏതു?
ഉ. "നീ കുല ചെയ്യരുതു."

൧൨.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും
കൊണ്ടു, വിചാരവാക്കു ക്രിയകളാലെ കൂട്ടുകാരന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/7&oldid=183131" എന്ന താളിൽനിന്ന് ശേഖരിച്ചത്